വടകര: കേരളത്തിൽ ലോട്ടറി വിറ്റ് ഉപജീവനം കഴിക്കുന്ന ആയിരക്കണക്കിന് ലോട്ടറി തൊഴിലാളികളുടെ ഓണക്കോടിയും, ഓണസദ്യയും അവതാളത്തിലാക്കി ലോട്ടറി വകുപ്പ്.തികഞ്ഞ അനാസ്ഥകാരണം നിരാലംഭരായ തൊഴിലാളികളുടെ ബോണസ് എന്ന സ്വപ്നം തകർന്നു തരിപ്പണമാകുന്ന കാഴ്ച ആരുടെയും കരളലിയിപ്പിക്കുന്നതാണ്.
2024 ൽ കുടിശിക വന്നവർക്ക് ഡിസംബർ 31 നകം അടച്ച് പുതുക്കാനുള്ള അവസരം നൽകിയ ലോട്ടറി വകുപ്പിൻ്റെ തീരുമാനപ്രകാരം
ഈ വർഷം 2025 വരെ തുടർച്ചയായി ക്ഷേമനിധിഅടച്ചു വരുന്നവർക്ക് ഈ വർഷത്തെ ബോണസ് നിഷേധിച്ചിരിക്കയാണ്. ക്ഷേമനിധി ഓഫീസിൽ വിളിച്ചു ചോദിച്ചപ്പോൾ ലഭിച്ച മറുപടി സ്തംബർ മാസം പുതുക്കണമായിരുന്നു എന്ന മറുപടിയാണ്.
എന്നാൽ കഴിഞ്ഞ 2024-ൽ ജൂലായ് 31-ന് ക്ഷേമനിധി അടക്കാൻ പോയവർക്ക് പോലും സിസ്റ്റം ക്ലോസ് ആയി എന്ന് പറഞ്ഞ് കഴിഞ്ഞ വർഷം ബോണസ് നിഷേധിച്ചു. പിന്നീട് ക്ഷേമനിധി കട്ടായവർക്ക് ഫൈനോട് കൂടി പുതുക്കാൻ വകുപ്പ് അനുവാദം നൽകി. അപ്രകാരം തൊഴിലാളികൾ ഡിസംബർ 31-ന് ഉള്ളിൽ ഫൈൻ അടച്ച് പുതുക്കി 2025 വർഷം മുടങ്ങാതെ ക്ഷേമനിധി അടച്ചവർ ആണ്.അപ്പോഴാണ് ഇടി തീവെട്ടിയ പോലെ പുതിയ തീരുമാനം വരുന്നത് സപ്തംബറിൽ പുതുക്കണം എന്ന്.
ഈ മേഖലയിൽ പൊതുവേ പ്രവർത്തിച്ചുവരുന്നത് പാവപ്പെട്ടവരും മറ്റ് തൊഴിൽ ചെയ്യാൻ കഴിയാത്തവരുമാണ് എന്ന വസ്തുത അറിയാവുന്ന സർക്കാരിൻ്റെ ഭാഗത്ത് നിന്ന് എങ്ങനെ ഇത് സംഭവിച്ചു എന്നറിയില്ല. എപ്പോഴും പാവപ്പെട്ട ലോട്ടറി തൊഴിലാളിക്കൊപ്പം നിന്ന സർക്കാരാണ് ഇടതുപക്ഷ സർക്കാർ മുൻകാലങ്ങളിലും ഈ അടുത്ത കാലത്തും അങ്ങിനെ തന്നെയാണ്.കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെ ഒരു പരിധി വരെ സഹായിക്കുന്ന രണ്ട്മ മേഖലയിൽ ഒന്നാണ് ലോട്ടറി.മറ്റൊന്ന് മദ്യവും.അവർക്ക് നൽകുന്ന ബോണസാണെങ്കിൽ അത്ഭുതപ്പെടുത്തുന്നതുമാണ്.
Tags:
KERALA