Trending

കൊടുവള്ളിയിൽ ബൈക്കിൽ സഞ്ചരിച്ച യുവാവിന് സൂര്യാതപമേറ്റു.

കൊടുവള്ളി: കൊടുവള്ളിയിൽ ബൈക്കിൽ സഞ്ചരിച്ച യുവാവിന് സൂര്യാതപമേറ്റു. പോർങ്ങോട്ടൂർ ചേലോണ അമൽ ഷാജിനാണ് (20) സൂര്യാതപമേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. 

കാരന്തൂരിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴി കൊടവള്ളിയിൽ വെച്ച് കൈകളിൽ എരിച്ചിൽ അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ കൊടുവള്ളിക്ക് സമീപം കളരാന്തിരി ഹെൽത്ത് സെൻ്ററിൽ യുവാവ് ചികിത്സ തേടി.
Previous Post Next Post
3/TECH/col-right