പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ തനത് പദ്ധതിയായ ഗിഫ്റ്റിന്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് അവധിക്കാല പഠനയാത്ര സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻ ഐ ടി) വിവിധ വകുപ്പുകൾ ഒരുക്കിയ എക്സിബിഷൻ, മെറ്റീരിയൽ സയൻസ് ലാബ്, കോഴിക്കോട് പ്ലാനിറ്റേറിയത്തിൽ ത്രീഡി ഷോ, പ്ലാനറ്റേറിയം ഷോ, നൈട്രജൻ സയൻസ് മാജിക്, റിക്രിയേഷൻ ആക്ടിവിറ്റീസ് എന്നിവയിൽ കുട്ടികൾക്ക് അറിവും അനുഭവം നേടാനുള്ള അവസരം ഒരുക്കി.
പദ്ധതി കോഡിനേറ്റർ കെ കെ ഷനീഫ, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ അബ്ദുൽ ലത്തീഫ്, ടി പി മുഹമ്മദ് ബഷീർ, ഈ സൈറ, കെ ശ്രീരഞ്ജിനി, എ കെ എസ് നദീറ എന്നിവർ നേതൃത്വം നൽകി.
Tags:
EDUCATION