Trending

നബിദിനാഘോഷം.

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ദാറുസ്സലാം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷത്തിൻ്റെ ഭാഗമായി വമ്പിച്ച നബിദിന റാലിയും സാംസ്കാരിക സമ്മേളനവും അന്നദാനവും വിദ്യാർഥികളുടെ കലാപരിപാടികളും ദഫ് പ്രദർശനവും സംഘടിപ്പിച്ചു.

പി സി അബ്ദുറഹിമാൻ ഹാജി പതാക ഉയർത്തി. സൗഹൃദ സമ്മേളനത്തിൽ മഹല്ല് പ്രസിഡണ്ട് വി സി മുഹമ്മദ് ഹാജി അധ്യക്ഷനായി. മഹല്ല് ഖത്തീബ് ജുനൈദ് ബാഖവി ഉദ്ഘാടനം ചെയ്തു. നിജേഷ് അരവിന്ദ് സൗഹൃദഭാഷണം നിർവഹിച്ചു. 

നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിൽകുമാർ തേനാറുകണ്ടി, മെമ്പർ, ടി. രാജു, എൻ. ബാലകൃഷ്‌ണൻ മാസ്റ്റർ, ഫൈസൽ മുസ്‌ലിയാർ, മുഹമ്മദ് സവാദ് ഹുദവി എന്നിവർ സംസാരിച്ചു. എം.പി. സി. ഷുക്കൂർ മാസ്റ്റർ സ്വാഗതവും എ.ടി. മുഹമ്മദ് നന്ദിയും പറഞ്ഞു. 

എൻ പി മൊയ്തീൻ കുഞ്ഞി ഹാജിയുടെ അധ്യക്ഷതയിൽ ഫൈസൽ എളേറ്റിൽ മദ്ഹ് പ്രഭാഷണം നിർവഹിച്ചു. എൻ കെ മുഹമ്മദ് മുസ്ല്യാർ, ടി പി മുഹ്സിൻ ഫൈസി, സയ്യിദ് ഹമ്മാദ് തങ്ങൾ, കെ സഹദുദ്ദീൻ എന്നിവർ സംസാരിച്ചു. 

വിദ്യാർഥികളുടെ നബിദിന പരിപാടി എൻ അബ്ദുൽ മുത്തലിബ് ദാരിമി ഉദ്ഘാടനം ചെയ്തു. പി അബ്ദുസ്സലാം ഫൈസി അധ്യക്ഷനായി. ടി മജീദ് മാസ്റ്റർ, സയ്യിദ് ഹദ്ദാദ് തങ്ങൾ, പി സി ആലി ഹാജി, കെ പി സി മജീദ് സംസാരിച്ചു.
Previous Post Next Post
3/TECH/col-right