എളേറ്റിൽ: കണ്ടുങ്ങരപ്പാറ ദാറുൽ ഉലൂം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷത്തിൻ്റെ ഭാഗമായി നബിദിന റാലിയും, അന്നദാനവും, വിദ്യാർഥികളുടെയും - പൂർവ്വ വിദ്യാർത്ഥികളുടെയും കലാപരിപാടികളും, ദഫ് പ്രദർശനവും, മദ്ഹു റസൂൽ പ്രഭാഷണവും സംഘടിപ്പിച്ചു.
മദ്രസ സദർ മുഅല്ലിം അസീസ് മുസ്‌ലിയാർ പ്രാർത്ഥന നടത്തി. മഹല്ല് പ്രസിഡണ്ട് കുണ്ടുങ്ങര മുഹമ്മദ് മാസ്റ്റർ അധ്യക്ഷനായി. കണ്ണിറ്റമാക്കിൽ മഹല്ല് വൈലാങ്കര ഉദ്ഘാടനം ചെയ്തു. അബ്ദുള്ള സഖാഫി കുണ്ടായി മദ്ഹ് റസൂൽ പ്രഭാഷണം നടത്തി.
അബ്ബാസ് കുണ്ടുങ്ങര, ബഷീർ സഖാഫി, ഹിദാഷ്, ഇഖ്ബാൽ എന്നിവർ ആശംസകൾ അർപ്പിച്ചു. മഹല്ല് സെക്രട്ടറി പി. ടി. അഷ്‌റഫ് സ്വാഗതവും, ട്രഷറർ ശംസുദ്ധീൻ നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS