കൊടുവള്ളി: വാവാട് ഒരുമ റസിഡൻസ് അസോസിയേഷൻ രണ്ടാം വാർഷികവും ഓണം സൗഹൃദ സംഗമവും സംഘടിപ്പിച്ചു.
പരിപാടികൾ നോവലിസ്റ്റും പരിസ്ഥിതി പ്രവർത്തകനുമായ വി മുഹമ്മദ് കോയ ആരാമ്പ്രം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ. പി. ബഷീർ അധ്യക്ഷത വഹിച്ചു.
യു. എസ്. എസ് , എസ് .എസ് .എൽ .സി , പ്ലസ് ടു പരീക്ഷ വിജയികളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. രാജഗോപാലൻ, എം. പി. സലീം, കെ.പി. അബ്ദുറഹിമാൻ , ഗായകൻ അഷ്റഫ് കൊടുവള്ളി തുടങ്ങിയവർ സംസാരിച്ചു. ജംഷീന പരപ്പൻ പോയിൽ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി അഷറഫ് വാവാട് സ്വാഗതവും ട്രഷറർ ടി. കെ. മൂസക്കോയ നന്ദിയും പറഞ്ഞു.അസോസിയേഷൻ വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സമൂഹ പൂക്കളവും തീർത്തു.
Tags:
KODUVALLY