Trending

വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന തിയ്യതി ഓഗസ്റ്റ് 12 വരെ നീട്ടി.

കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു..

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർപട്ടികയുടെ കരട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ  പ്രസിദ്ധികരിച്ചു,
അന്തിമ വോട്ടർപട്ടിക ഓഗസ്റ്റ് 30-ന് പ്രസിദ്ധീകരിക്കും.

വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്താനും ഓഗസ്റ്റ് 12 വരെ അവസരമുണ്ട്. 2025 ജനുവരി ഒന്നിനോ അതിനുമുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം.

ഈ ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങളുടെ വോട്ടർ ഐഡി കാർഡ് നമ്പർ കൊടുത്ത് search ചെയ്താൽ നിങ്ങളുടെ വോട്ട് ഉണ്ടോ ഇല്ലയോ എന്ന് അറിയാം.
ഉണ്ടെങ്കിൽ പഞ്ചായത്ത്‌/നഗരസഭ, വാർഡ്, പോളിംഗ് സ്റ്റേഷൻ  എന്നിവ അറിയാം.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പഞ്ചായത്ത്/നഗരസഭ യും നിങ്ങളുടെ പേര് അല്ലെങ്കിൽ വോട്ടർ ഐഡി നമ്പറോ നൽകി search ചെയ്താൽ നിങ്ങളുടെ വോട്ട് ഉണ്ടോ ഇല്ലയോ എന്ന് അറിയാം.

വോട്ടർ പട്ടിക കാണുന്നതിനായി  ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Previous Post Next Post
3/TECH/col-right