Trending

ചുരത്തിൽ മണ്ണും മരവും റോഡിലേക്ക്‌ പതിച്ചു; ഗതാഗതം പൂർണമായും നിലച്ചു.

താമരശ്ശേരി: ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചിരിക്കുകയാണ്. അതുവഴി കടന്ന് പോയ വാഹനങ്ങളിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്.

ചുരത്തിലെ ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ് എന്നാണ് ലഭിച്ച വിവരം. ആമ്പുലൻസുകൾ ഉൾപ്പെടെ ഉള്ള അത്യാവശ്യ വാഹനങ്ങൾ മറ്റു വഴികൾ ഉപയോഗപ്പെടുത്തുക.


ഫയർ ഫോഴ്സ്, ജെസിബി എന്നീ വാഹനങ്ങൾക്ക്‌ സംഭവ സ്ഥലത്തേക്ക് എത്താൻ വഴി ഒരുക്കുക.
 
ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചത് കാരണം ദേശീയ പാത 766 കോഴിക്കോട് വയനാട് പാതയിലെ താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്.

ഇതുവഴി കാൽനട യാത്രക്കാർക്ക് വരെ നിലവിൽ കടന്ന് പോകുവാൻ സാധിക്കുകയില്ല. ഇപ്പോഴും പാറക്കല്ലുകൾ റോഡിലേക്ക് വീഴുന്നുണ്ട് എന്നാണ്  ലഭിക്കുന്ന വിവരം.
അതുകൊണ്ട് ആരും തന്നെ കാഴ്ചകൾ കാണാനും, മറ്റു അത്യാവശ്യമല്ലാത്ത യാത്രകൾക്കുമായി ചുരത്തിലേക്ക് പ്രവേശിക്കരുത് എന്ന് ഓർമ്മിപ്പിക്കുന്നു.

ഇപ്പോൾ ചുരത്തിൽ  ഗതാഗത കുരുക്കിൽ കുടുങ്ങിയ ആളുകൾ തിരിച്ചു പോവുന്നതായിരിക്കും നല്ലത്.അത്യാവശ്യ യാത്രക്കാർ മറ്റു ബദൽ റോഡുകൾ ഉപയോഗപ്പെടുത്തുക.അടിവാരത്തും, ലക്കിടിയിലും പോലീസും സന്നദ്ധ പ്രവർത്തകരും വാഹനങ്ങൾ തിരിച്ചു വിടുന്നുണ്ട്.

ചുരം മണ്ണിടിച്ചിൽ; മണ്ണ് നീക്കം ചെയ്യൽ ആരംഭിച്ചു

08:40 PM

താമരശ്ശേരി: ചുരം വ്യൂ പോയിന്റിൽ മണ്ണും കൂറ്റൻ പാറകളും മരങ്ങളും റോഡിലേക്ക് പതിച്ചത് നീക്കം ചെയ്യൽ ജോലികൾ ആരംഭിച്ചു.

മരം മുറി ഏകദേശം കഴിഞ്ഞിട്ടുണ്ട്. നിലവിൽ ജെ.സി.ബിയും, കമ്പ്രസ്സറും ഉപയോഗിച്ച് പാറ പൊട്ടിക്കലും, മണ്ണ് നീക്കം ചെയ്യലും ജോലികൾ നടന്ന് കൊണ്ടിരിക്കുന്നു.

നിലവിലെ വിവരം അനുസരിച്ച് ഇന്ന് രാത്രിയിൽ ചുരം വഴി വാഹന ഗതാഗതം ഉണ്ടാവുകയില്ല.

താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങൾ താമരശ്ശേരി ചുങ്കത്തു നിന്നും തിരിഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴിതിരിഞ്ഞു പോകണമെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.
Previous Post Next Post
3/TECH/col-right