Trending

മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി പഞ്ചദിന ക്യാംപ് ആഗസ്റ്റ് 28ന് തുടങ്ങും.

എളേറ്റിൽ: കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിൽ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി സംഘടിപ്പിക്കുന്ന പഞ്ചദിന മാപ്പിളകലാ പഠന പരിശീലന ക്യാംപ് ആഗസ്റ്റ് 28-ന്
രാവിലെ കോഴിക്കോട് ജില്ലയിലെ എളേറ്റിൽ എം.ജെ. ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങും.സ്കൂൾ മാനേജിംഗ് കമ്മറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാംപിൽ മാപ്പിളപ്പാട്ട്, ഒപ്പന, കോൽക്കളി, ദഫ്മുട്ട്, അറബന മുട്ട്, വട്ടപ്പാട്ട് എന്നീ കലകളിലാണ് പരിശീലനം നൽകുന്നത്. 

കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി എത്തുന്ന 90 പഠിതാക്കൾ ക്യാംപിൽ പങ്കെടുക്കും. 28-ന് രാവിലെ 11 മണിക്ക് കൊടുവള്ളി നിയോജകമണ്ഡലം എം.എൽ.എ. എം.കെ. മുനീർ ക്യാംപ് ഉദ്ഘാടനം ചെയ്യും.ഉദ്ഘാടന സമ്മേളനത്തിൽ കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സജിദത്ത് ആധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വൈദ്യർ അക്കാദമി
ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തും. അക്കാദമി സെക്രട്ടറി ബഷിർ ചുങ്കത്തറ ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. 

സമാപന സമ്മേളനം സപ്തംബർ 1 നു പി.ടി.എ.റഹീം എം.എൽ.എ. ഉദ്ഘാടനം ചെയ്യും. അക്കാദമിവൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദരലി ഡയരക്ടറായ ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ ഫിറോസ് ബാബു, ഫൈസൽ എളേറ്റിൽ, പക്കർ പന്നൂർ,ബാപ്പു വാവാട്, ഹസൻ നെടിയനാട്, റഹീന കൊളത്തറ, അഷ്റഫ് മഞ്ചേരി, ഉമ്മർ മാവൂർ, ബീരാൻ കോയ ഗുരുക്കൾ, കബീർ നല്ലളം, മുജീബ് പാടൂർ, ഹസ്സൻ കോട്ടയം എന്നിവർ
ക്ലാസുകൾക്ക് നേതൃത്വം നൽകും.ആഗസ്റ്റ് 31-ന് പരിശീലനം നേടിയ ക്യാംപ്
അംഗങ്ങളുടെ അരങ്ങേറ്റത്തിൽ വിവിധ മാപ്പിള കലകൾ അവതരിപ്പിക്കപ്പെടും.

പത്ര സമ്മേളനത്തിൽ മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ജോ. സെക്രട്ടറി ഫൈസൽ എളേറ്റിൽ, എക്സിക്യൂട്ടീവ് അംഗം പക്കർ പന്നൂർ, സംഘാടക സമിതി ജനറൽ
കൺവീനർ കെ.സി സലാം മാസ്റ്റർ, ഭാരവാഹികളായ എം. താജുദ്ദീൻ, തമ്മീസ് അഹമ്മദ് എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right