താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ആറാം വളവിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി.കാറുകളും ബൈക്കുകളും ഉൾപ്പെടെ അപകടത്തിൽ പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്.
ഏകദേശം അഞ്ചിൽ കൂടുതൽ വാഹനങ്ങൾ അപകടത്തിൽ പെട്ടതയാണ് വിവരം. ഒരു ലോറി ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് മറ്റു വണ്ടികളിൽ ഇടിച്ചാണ് ഈ അപകടം ഉണ്ടായത്.
ചുരത്തിൽ അപകടം നടന്നത് കാരണം നേരിയ ഗതാഗത തടസ്സം നേരിടുന്നുണ്ട്. അപകടത്തിൽ ഒരു ലോറിയും മറിഞ്ഞിട്ടുണ്ട്.എമർജൻസി വാഹനങ്ങൾക് സുഖകരമായി കടന്ന് പോവാൻ എല്ലാവരും ശ്രദ്ധിക്കുക.