Trending

റോഡിലെ കുഴിയിൽ ബൈക്ക് ചാടിയുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു.

എളേറ്റിൽ: പരപ്പൻപൊയിൽ - പുന്നശ്ശേരി റോഡിൽ കുണ്ടുങ്ങരപ്പാറ ജുമാമസ്ജിദിന് സമീപം റോഡിലെ കുഴിയിൽ ബൈക്ക് ചാടി മറിഞ്ഞു വീണുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു. 

ഇന്ന് ഉച്ചക്ക് ശേഷമാണ് അപകടം ഉണ്ടായത്. അപകടം നടന്ന സ്ഥലത്തിന്റെ എതിർവശത്തു റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു അപകടാവസ്ഥയിലുമാണ്. അപകടത്തിൽപ്പെട്ട യുവാവിനെ ഉടൻതന്നെ നാട്ടുകാർ എളേറ്റിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ആവശ്യമായ ചികിത്സകൾ നൽകി.

ഈ റോഡിൽ നിരവധി സ്ഥലങ്ങളിൽ ഇതുപോലെയുള്ള അപകടക്കുഴികളുടെ വാർത്ത നേരത്തെ എളേറ്റിൽ ഓൺലൈൻ ചെയ്തിരുന്നു. തുടർന്ന് ചെറിയ രീതിയിൽ കുഴി അടക്കൽ ജോലി നടത്തിയിരുന്നെങ്കിലും ഇപ്പോൾ വീണ്ടും പല സ്ഥലങ്ങളിലും വൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. 

വാഹനമോടിക്കുന്നവർ കുഴികളുടെ അടുത്തെത്തി കുഴി കണ്ട് വാഹനം പെട്ടെന്ന് വെട്ടിച്ചു മാറ്റുന്നതും അപകടത്തിനു കാരണമാകുന്നുണ്ട്. കുഴികളുള്ള ഭാഗങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള മുന്നറിപ്പ് സൂചനകൾ വെക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Previous Post Next Post
3/TECH/col-right