നരിക്കുനി : എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ വ്യത്യസ്തങ്ങളായ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡൻ്റ് കെ.കെ.ആസാദിന്റെ അധ്യക്ഷതയിൽ പ്രധാനധ്യാപകൻ നാസർ തെക്കേവളപ്പിൽ ദേശീയ പതാക ഉയർത്തി.
സ്കൂൾ അധ്യാപകനും ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ മെമ്പറുമായ ജമാലുദ്ദീൻ പോലൂരിന്റെ ശേഖരത്തിൽ നിന്നുള്ള സ്വാതന്ത്രസമര ചരിത്ര വസ്തുക്കൾ ഉൾപ്പെടുത്തി സ്വാതന്ത്ര്യ സ്മൃതി പ്രദർശനം സംഘടിപ്പിച്ചു.മഹാത്മാഗാന്ധിയുടെ വ്യത്യസ്തങ്ങളായ എഴുന്നൂറിലധികം ചിത്രങ്ങൾ,സമര നേതാക്കളുടെ സ്മരണാർത്ഥം പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ,നാണയങ്ങൾ,സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും രേഖപ്പെടുത്തിയ പത്രങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിൽ ഉണ്ടായിരുന്നു.
കുട്ടികളുടെ തൽസമയ പതിപ്പ് നിർമ്മാണം,ക്വിസ് മത്സരം , ദേശഭക്തിഗാനാവതരണം,പതാക നിർമ്മാണം, രംഗാവിഷ്കാരം, മാസ്ഡ്രിൽ,പായസ വിതരണം എന്നിവ സംഘടിപ്പിച്ചു.
വിവിധ പരിപാടികൾക്ക് പി.ടി.എ വൈസ് പ്രസിഡൻ്റ് എ.സി.മൊയ്തീൻ, എം.പി.ടി.എ ചെയർപേഴ്സൺ നസീന, സ്റ്റാഫ് സെക്രട്ടറി പി.കെ.മുഹമ്മദ് അഷ്റഫ്, അധ്യാപകരായ ജമാലുദ്ദീൻ പോലൂർ, മുഹമ്മദ് ഫാരിസ് ,ഹസീന.കെ നജിയ .യു.പി , സഫനാസ്.പി, ഫാത്തിമത്തുസുഹറ.കെ, സഫിയ ബദരി, മുസ്‌ഫിറ , സുഹൈറ.കെ, നീതു ,സാലിമ തസ്നിം ,ഷിന ,അക്ഷയ , അനൈന, ഫാത്തിമ സുരയ്യ എന്നിവർ നേതൃത്വം നൽകി.
Tags:
EDUCATION