Trending

ജാഗ്രതൈ; കൂടത്തായി പാലം ഏതു സമയവും നിലംപൊത്താറായ അവസ്ഥയിൽ.

താമരശ്ശേരി: കൊയിലാണ്ടി - എടവണ്ണപ്പാറ സംസ്ഥാന പാതയിലെ കൂടത്തായി പാലം ഏതു സമയവും നിലംപൊത്താറായ അവസ്ഥയിൽ.പാലത്തിലെ രണ്ടു ഭാഗത്തെ ഭീമുകളിലും, ഒരു തൂണിലും , പാലത്തിൻ്റെ മധ്യഭാഗത്ത് റോഡിലും വലിയ വിള്ളലുകളാണുള്ളത്. വാഹനങ്ങൾ കടന്നു പോകുംമ്പോൾ സ്ലാബ് ഇളകുകയും ചെയ്യുന്നുണ്ട്.

ഓമശ്ശേരിയിലും, കുടുക്കിലുമ്മാരത്തും ഹെവി വാഹനങ്ങൾ തടഞ്ഞു കൊണ്ടുള്ള ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും, തടയാൻ ആളില്ലാത്തതിനാൽ യഥേഷ്ടം വലിയ വാഹനങ്ങൾ കടന്നു പോകുന്നു.
ഇനിയും വേണ്ടപ്പെട്ട അധികാരികൾ ഉണർന്നില്ലെങ്കിൽ വൈകാതെ കേൾക്കാൻ സാധ്യതയുള്ള വാർത്ത വാഹനത്തോടൊപ്പം പാലം പുഴയിൽ പതിച്ചു എന്നുള്ളതായിരിക്കും.

അത്രക്കും ഭീകരമാണ് കൂടത്തായി പാലത്തിന്റെ സ്ഥിതി.പാലത്തിൽ ഇറങ്ങി നിന്നാൽ മാത്രമേ ഭീകരത മനസ്സിലാവുകയുള്ളൂ.ഏതായാലും ഉദ്യോഗസ്ഥർ ആവശ്യമായ നടപടികൾ എടുക്കാൻ സമയം വൈകുന്നതിനാൽ യാത്രക്കാർ ജാഗരൂഗരായിരിക്കുക.
Previous Post Next Post
3/TECH/col-right