നരിക്കുനി : ഹിരോഷിമ ദിനത്തിൽ യുദ്ധ ഭീകരതക്കെതിരെ സംരക്ഷണമൊരുക്കി എരവന്നൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ .യുദ്ധവിരുദ്ധ സംഗമവും സാമൂഹ്യശ്രാസ്ത്ര ക്ലബ്ബ് ഉദ്ഘാടനവും പ്രധാനധ്യാപകൻ നാസിർ തെക്കെവളപ്പിലിൻ്റെ അധ്യക്ഷതയിൽ ദീർഘകാലം ഇന്ത്യൻ സേനയിൽ സേവനമനുഷ്ടിച്ച ഹവിൽദാർ പി.സി. നന്ദകുമാർ നിർവഹിച്ചു.
യുദ്ധ ഭീകരതക്കെതിരെയും വിവിധ ഇന്ത്യൻ സേനാദൗത്യങ്ങളെക്കുറിച്ചും അദ്ദേഹം കുട്ടികളോട് സംവദിച്ചു.അദ്ദേഹത്തെ കുട്ടികൾ ആദരിച്ചു. മുൻ സൈനികൻ ദേവദാസൻ.എം.പി,സ്റ്റാഫ് സെക്രട്ടറി പി.കെ. മുഹമ്മദ് അഷറഫ് , സഫനാസ്.പി, ബുൾബുൾ ഫ്ലോക് ലീഡർ ഫാത്തിമത്തു സുഹറ.കെ എന്നിവർ സംസാരിച്ചു.
ജമാലുദ്ദീൻ പോലൂർ സ്വാഗതവും, സഫിയ ബദ്‌രി. ടി നന്ദിയും പറഞ്ഞു. യുദ്ധവിരുദ്ധ റാലി , സമാധാനത്തിനൊരു കയ്യൊപ്പ്, സഡാക്കോ നിർമാണം, പോസ്റ്റർ നിർമാണം എന്നിവയും സംഘടിപ്പിച്ചു.
Tags:
EDUCATION