എളേറ്റിൽ: ഹിരോഷിമ - നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് എളേറ്റിൽ എം.ജെ.ഹയർ സെക്കൻഡറി സ്കൗട്ട് ആന്റ് റയ്ഞ്ചർ ട്രൂപ്പ് യുദ്ധവിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ പ്രദർശനം, ചിത്ര രചന , ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
പരിപാടി ഡോ. പി.പി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. സ്കൗട്ട് മാസ്റ്റർ മുജീബ് ചളിക്കോട് അദ്ധ്യക്ഷനായി. കെ .കെ വിനോദ് കുമാർ , സി.കെ ബുഷ്റ, ഷിദിയ . അൻഹ ലമീസ്, അനന്ദു, ജസീം എന്നിവർ സംബന്ധിച്ചു.
Tags:
EDUCATION