Trending

പൂനൂരിൽ സ്കൂളിന്റെ പൂട്ട് തകർത്ത് മോഷണ ശ്രമം.

പൂനൂർ: പൂനൂർ കേളോത്ത് പ്രവർത്തിക്കുന്ന പൂനൂർ ജി.എൽ.പി സ്കൂളിന്റെ പൂട്ട് തകർത്ത് മോഷണശ്ര മം.അലമാരയിൽ സൂക്ഷിച്ച നാല് ലാപ്ടോപ്പുകൾ, ഫയലുകൾ തുടങ്ങിയവ പുറത്തെടുത്തുവെച്ച നിലയിലാണ്.ഒന്നും നഷ്ടപ്പെട്ടി ട്ടില്ലെന്ന് പ്രധാനധ്യാപിക ഒ.എം. പ്രീത പറഞ്ഞു. 

തിങ്കളാഴ്ച രാവി ലെ 7.15 ന് സ്കൂൾ വൃത്തിയാക്കാ ൻ പി.ടി.സി.എം സ്റ്റാഫ് എത്തിയപ്പോഴാണ് സ്കൂളിന്റെ ഇരുമ്പു വാതിലിന്റെ പുട്ട് തകർത്ത് ഓഫിസ് റൂം തുറന്ന നിലയിൽ കണ്ടത്.ബാലുശ്ശേരി സ്റ്റേഷൻ എസ്.ഐ. എം. സുജിലേഷിന്റെ നേ തൃത്വത്തിലുള്ള പൊലീസ് സംഘം, വിരലടയാള വിദഗ്‌ധർ, ഡോഗ് സ്കോഡ് എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചു. 

സമീപത്തു നിന്ന് പൂട്ടു തകർക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന പൊട്ടിയ ഹാക്സോ ബ്ലേഡ്, കല്ല് എന്നിവകണ്ടെടുത്തു.സ്കൂൾ പരിസര ത്തുനിന്ന് രണ്ട് ലാപ്ടോപുകൾ കണ്ടെത്തിയെങ്കിലും പരിശോധ നയിൽ അത് ഈ സ്കൂളിലേതല്ലെന്നും 'കൈറ്റ്' സ്റ്റിക്കർ പതിച്ചതിനാൽ മറ്റേതോ സ്കൂളിൽനിന്ന് എടുത്ത് ഉപേക്ഷിച്ചതാണോയെന്ന് സംശയിക്കുന്നതായി പി.ടി.എ പ്രസിഡൻ്റ് അൻജു പറഞ്ഞു.
Previous Post Next Post
3/TECH/col-right