Trending

സെപ്റ്റംബര്‍ 1 മുതല്‍ പോസ്റ്റ് ഓഫീസില്‍ രജിസ്ട്രേഡ് പോസ്റ്റ് സേവനം ഇല്ല.

ഇന്ത്യൻ തപാല്‍ വകുപ്പിൻ്റെ വർഷങ്ങളായുള്ള ജനപ്രിയ സേവനങ്ങളിലൊന്നാണ് രജിസ്‌ട്രേഡ് പോസ്റ്റ്. അത് ഇനി മുതല്‍ ഓർമകളില്‍ മാത്രം. അതെ ഈ സേവനം പോസ്റ്റല്‍ വകുപ്പ് നിർത്തലാക്കുന്നു. സെപ്റ്റംബർ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.കഴിഞ്ഞ അര നൂറ്റാണ്ട് പ്രാബല്യത്തിൽ ഉള്ള സേവനമാണ് ഇതോടെ അപ്രത്യക്ഷമാകുന്ന ത്.

ഇനി മുതല്‍ നിങ്ങള്‍ അയയ്ക്കുന്ന ഏതൊരു രജിസ്‌ട്രേഡ് പോസ്റ്റും സ്പീഡ് പോസ്റ്റ് രൂപത്തില്‍ തന്നെയാണ് അയക്കുന്നത്. ഈ മാറ്റം രാജ്യത്തുടനീളമുള്ള പോസ്റ്റ് ഓഫീസുകളില്‍ ബാധകമായിരിക്കും. ഏതൊരു ഔദ്യോഗിക അറിയിപ്പുകളും രജിസ്ട്രേഡ് പോസ്റ്റ് വഴിയാണ് എത്തിയിരുന്നത്. ഇവക്ക് താരതമ്യേന ചാർജും കുറവായിരുന്നു. ജോലി ഓഫറുകള്‍, നിയമപരമായ അറിയിപ്പുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

സാങ്കേതിക വളർച്ച വില്ലനായോ?

പോസ്റ്റല്‍ സർവ്വീസ് വർഷങ്ങളായി നിലകൊള്ളുന്നു. എന്നാല്‍ ഇപ്പോള്‍ പോസ്റ്റ് ഓഫീസ് വഴിയുള്ള ഇടപാടുകള്‍ താരതമ്യേന കുറഞ്ഞിട്ടുണ്ട്. കണക്ക് പ്രകാരം സ്വകാര്യ കൊറിയർ കമ്ബനികളുടെ കടന്നു കയറ്റം പോസ്റ്റ് ഓഫീസ് വഴിയുള്ള ഇടപാടുകള്‍ക്ക് വില്ലനായി. രജിസ്‌ട്രേഡ് പോസ്റ്റ് അവസാനിക്കുന്നതോടെ സാധാരണക്കാർക്ക് ആശങ്ക വർദ്ധിക്കുന്നു. സ്പീഡ് പോസ്റ്റുകള്‍ക്ക് താരതമ്യേന വില കൂടുതലാണ്. ഇത് പലപ്പോഴും സാധാരണക്കാർക്ക് പ്രതിസന്ധി സൃഷ്ടിച്ചേക്കാം.

പ്രധാന വ്യത്യാസം?

സ്പീഡ് പോസ്റ്റും രജിസ്‌ട്രേഡ് പോസ്റ്റും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. അതായത് സ്പീഡ് പോസ്റ്റ് എന്ന സേവനം പെട്ടെന്ന് തന്നെ സാധനം ഡെലിവറി ചെയ്യുന്നതിനു വേണ്ടിയാണ്. അതിനാല്‍ തന്നെ ഇതിന് അല്‍പം ചാർജ് കൂടുതലായിരിക്കും. എന്നാല്‍ രജിസ്‌ട്രേഡ് പോസ്റ്റിലൂടെ കൊറിയർ ചെയ്യുന്നത് സുരക്ഷിതമായി എത്തിക്കുമെന്ന് വിശ്വാസമുണ്ട്. ഇതിൻ്റെ ചാർജ് അല്‍പം കുറവാണ്. എന്നാല്‍ നിലവില്‍ രജിസ്‌ട്രേഡ് പോസ്റ്റും പെട്ടെന്ന് തന്നെ ഡെലിവറി ചെയ്യപ്പെടുന്നുണ്ട്. അതിനാലാണ് പ്രധാനമായും സ്പീഡ് പോസ്റ്റ് മാത്രം നിലനിർത്തി രജിസ്‌ട്രേഡ് പോസ്റ്റിനെ ഇതില്‍ ലയിപ്പിക്കാമെന്ന തീരുമാനത്തിലെത്തിയത്.

പുതിയ നിരക്കുകള്‍ അറിയാം

50 ഗ്രാം വരെ ഭാരമുള്ള പാഴ്‌സലുകള്‍ക്ക് 15 രൂപയായിരിക്കും ചാര്‍ജ്. 200 കിലോമീറ്ററിന് മുകളിലുള്ള പാഴ്‌സലുകള്‍ക്ക് 35 രൂപ നല്‍കേണ്ടി വരും. പാഴ്‌സലിന്റെ ഭാരം 51 ഗ്രാം മുതല്‍ 200 ഗ്രാം വരെയാണെങ്കില്‍ പ്രാദേശിക ഏരിയകളിലെ ഡെലിവറി ചാര്‍ജ് 25 രൂപയാണ്. ഇതേ പാർസലുകള്‍ 200 കിലോമീറ്റര്‍ വരെയാണെങ്കില്‍ 35 രൂപയും, 201- 1000 കിലോമീറ്റര്‍ വരെയാണെങ്കില്‍ 40 രൂപയും, 1001- 2000 കിലോമീറ്റര്‍ വരെയാണെങ്കില്‍ 60 രൂപയും നല്‍കേണ്ടി വരും.

ഭാരം വ്യത്യാസപ്പെടുന്നതിന് അനുസരിച്ചും ഡെലിവറി ചാർജില്‍ മാറ്റം വരും. അതായത് ഇവിടെ നിങ്ങളുടെ പാഴ്‌സലിന്റെ ഭാരം 201 ഗ്രാം മുതല്‍ 500 ഗ്രാം വരെയാണെങ്കില്‍ 30 രൂപ നല്‍കേണ്ടി വരും. ഇതേ പാർസല്‍ 200 കിലോമീറ്റര്‍ വരെയുണ്ടെങ്കില്‍ 50 രൂപ ഈടാക്കും. ഈ പാർസലിൻ്റെ ദൂരം 201- 1000 കിലോമീറ്റര്‍ വരെയാണെങ്കില്‍ 60 രൂപയും, 1001- 2000 കിലോമീറ്റര്‍ വരെയാണെങ്കില്‍ 80 രൂപയും, 2000 കിലോമീറ്ററിന് മുകളിലാണെങ്കില്‍ 90 രൂപയും ചാർജ് അടക്കേണ്ടി വരും.
Previous Post Next Post
3/TECH/col-right