പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി 2025 വിജയിപ്പിക്കുന്നതിന്റെ ഭാഗമായി 100% വിജയവും 100 ഫുൾ എ പ്ലസ്സും എന്ന ലക്ഷ്യത്തോടെ വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. മനശാസ്ത്ര വിദഗ്ദരുടെ നേതൃത്വത്തിൽ ഓരോ കുട്ടിയുടെയും ഉള്ളിലെ പ്രതിഭയെ ഉണർത്താനും, ആത്മവിശ്വാസം വളർത്താനും, അഭിമുഖീകരിക്കുന്ന മാനസിക സമ്മർദ്ദങ്ങളെ തിരിച്ചറിയാനും ഉതകുന്ന ക്ലാസ്സ് ആയിരുന്നു.
പരിപാടിയുടെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ് എൻ അജിത് കുമാർ നിർവഹിച്ചു. ഹെഡ്മാസ്റ്റർ പി കെ മഹേഷ് അധ്യക്ഷനായി. വി വി രജീഷ്, ജാസ്മിൻ എന്നിവർ സംസാരിച്ചു.
കെ അനഘ, വി.വി ശ്രീനിവാസൻ, കെ വി ജ്യോതിക, ഫാത്തിമത്തുൽ വഹീദ, ഹൃദ്യ, മാജിദ നസ്റീൻ, തസ്നി അഞ്ചു കണ്ടൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
സീനിയർ അസിസ്റ്റൻറ് വി അബ്ദുൽ സലീം സ്വാഗതവും സി കെ ബഷീർ നന്ദിയും പറഞ്ഞു.
Tags:
KERALA