നരിക്കുനി:ജനാധിപത്യ സംവിധാനത്തിന്റെ ബാലപാഠം കുട്ടികൾക്കായി പകർന്നു നൽകി എരവന്നൂർ എ.എം.എൽ.പി സ്കൂൾ. പൊതു തെരഞ്ഞെടുപ്പിന്റെ മാതൃകയിൽ വിവിധ ഘട്ടങ്ങളായാണ് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തിയത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം , നാമനിർദ്ദേശപത്രിക സമർപ്പണം, ചിഹ്നം അനുവദിക്കൽ, തെരഞ്ഞെടുപ്പ് പ്രചരണം,ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ടെടുപ്പ്, വോട്ടെണ്ണൽ, ആഹ്ലാദപ്രകടനം , സത്യപ്രതിജ്ഞ എന്നിവയെല്ലാം നടന്നു.
പ്രിസൈഡിങ് ഓഫീസർ, പോളിംഗ് ഓഫീസർ,ക്രമസമാധാന പാലകർ എന്നിവരെല്ലാം കുട്ടികൾ തന്നെയായിരുന്നു.പുസ്തകം, പേന, ബാഗ്, കുട, തൊപ്പി, പന്ത്, കണ്ണട, മൊബൈൽ ഫോൺ എന്നീ ചിഹ്നങ്ങളിൽ മത്സരിച്ച എട്ട് സ്ഥാനാർത്ഥികളിൽ നിന്നും കൂടുതൽ വോട്ട് ലഭിച്ച റസ ഫാത്തിമ സ്കൂൾ ലീഡറായും മുഹമ്മദ് അയാൻ.എ.സി അസിസ്റ്റൻ്റ് ലീഡറായും അഹമ്മദ് സനൂഫ് റഹ്മാൻ സ്പോർട്സ് ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ജമാലുദ്ദീൻ പോലൂർ, പി.കെ. മുഹമ്മദ് അഷ്റഫ് ,മുഹമ്മദ് ഫാരിസ്, മുസ്‌ഫിറ.സി.ടി, സഫനാസ്.പി ,സഫിയ ബദ്‌രി തുടങ്ങിയവർ നേതൃത്വം നൽകി.പ്രധാനധ്യാപകൻ നാസർ തെക്കെവളപ്പിൻ്റെ സാന്നിധ്യത്തിൽ വിജയികൾ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു.
Tags:
EDUCATION