എളേറ്റിൽ:കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റിൽ വട്ടോളി അങ്ങാടിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. മദ്റസയിലും, സ്കൂളിലും പോകുന്ന വിദ്യാർഥികളും, മറ്റു കാൽനട യാത്രക്കാരും ഭയപ്പാടോടെയാണ് പോകുന്നത്. കഴിഞ്ഞ ദിവസം നായയുടെ കടിയേൽക്കാതെ യുവതി രക്ഷപ്പെട്ടത് തലനാരിയക്കാണ്.
എളേറ്റിൽ ജി.എം.യു.പി. സ്കൂൾ, എം. ജെ.ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന നൂറുക്കണക്കിന് വിദ്യാർഥികൾ കാൽനട യാത്രയായി പോകുന്ന അങ്ങാടിയിലും, ബസ് സ്റ്റാൻഡിലുമായി രാപ്പകൽ ഭേദമന്യേ തെരുവുനായ്ക്കളുടെ ശല്യം കൂടിയതായി നാട്ടുകാർ പരാതിപ്പെട്ടു.
തെരുവുനായ്ക്കളെ നിർമാർജനം ചെയ്യാൻ കിഴക്കോത്ത്
പഞ്ചായത്ത് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്. കഴിഞ്ഞദിവസം കിഴക്കോത്ത് ആരോഗ്യ വകുപ്പ് ഇൻസ്‌പെക്ടർ കടകളിൽ കയറി നായകൾക്കു ഭക്ഷണം പൊതു ഇടങ്ങളിൽ നൽകിയാൽ നിയപരമായ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.