തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ കാരണം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റെയിൽവേ അറിയിച്ചു. ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റ് ചിലത് വഴി തിരിച്ചുവിടുകയും ചെയ്യും.
പ്രധാന മാറ്റങ്ങൾ ഇങ്ങനെ:
* പരശുറാം എക്സ്പ്രസ്: ജൂലൈ 6, 7 തീയതികളിൽ പരശുറാം എക്സ്പ്രസ് (16650) തിരുവനന്തപുരം വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. ജൂലൈ 7, 8 തീയതികളിൽ കന്യാകുമാരി – മംഗളൂരു പരശുറാം എക്സ്പ്രസ് (16650) തിരുവനന്തപുരത്ത് നിന്നാണ് സർവീസ് ആരംഭിക്കുക.
* ഷൊർണൂർ ജംഗ്ഷൻ – തൃശൂർ പാസഞ്ചർ (56605): ജൂലൈ 19, 28 എന്നീ ദിവസങ്ങളിലെ സർവീസ് പൂർണമായും റദ്ദാക്കിയിട്ടുണ്ട്.
* തിരുച്ചിറപ്പള്ളി – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12695): ജൂലൈ 9-നുള്ള ഈ ട്രെയിൻ വള്ളിയൂരിനും തിരുവനന്തപുരത്തിനുമിടയിൽ സർവീസ് നടത്തില്ല.
* എം.ജി.ആർ. ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12695): ജൂലൈ 25-നുള്ള ഈ ട്രെയിനിന്റെ സർവീസ് കോട്ടയത്ത് അവസാനിക്കും.
* തിരുവനന്തപുരം സെൻട്രൽ – എം.ജി.ആർ. ചെന്നൈ സൂപ്പർഫാസ്റ്റ് (12696): ജൂലൈ 26-ന് ഈ ട്രെയിൻ കോട്ടയത്ത് നിന്നാണ് സർവീസ് ആരംഭിക്കുക.
* തൃശൂർ – കണ്ണൂർ എക്സ്പ്രസ് (16609): ജൂലൈ 29-ന് ഈ ട്രെയിൻ ഷൊർണൂരിൽ നിന്നാണ് പുറപ്പെടുക.
* എറണാകുളം ജംഗ്ഷൻ – ഹസ്രത് നിസാമുദ്ദീൻ എക്സ്പ്രസ് (12645): ജൂലൈ 19-നുള്ള ഈ ട്രെയിനിന്റെ സമയക്രമത്തിൽ മാറ്റം വന്നിട്ടുണ്ട്. വൈകീട്ട് 19.10-ന് പകരം 20.50-നാണ് ട്രെയിൻ യാത്ര തിരിക്കുക.
യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഈ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന് റെയിൽവേ അധികൃതർ അഭ്യർത്ഥിച്ചു.
പുതിയ 'റെയിൽ വൺ ആപ്പ്' സേവനത്തിൽ:
അതേസമയം, ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന ‘റെയിൽ വൺ ആപ്പ്’ സേവനം തുടങ്ങിയിരിക്കുകയാണ്. ടിക്കറ്റ് ബുക്കിംഗ്, പി.എൻ.ആർ. സ്റ്റാറ്റസ്, ട്രെയിൻ ട്രാക്കിംഗ്, അൺറിസേർവ്ഡ് ടിക്കറ്റുകൾ എന്നിവയെല്ലാം ഈ ആപ്പിൽ ലഭ്യമാണ്. സേവനങ്ങൾ അറിയുന്നതിനൊപ്പം യാത്രക്കാരുടെ പരാതികൾ അറിയിക്കാനും ആപ്പിൽ സൗകര്യമുണ്ട്. റെയിൽ വൺ ആപ്പ് ആൻഡ്രോയിഡ്, ഐ.ഒ.എസ്. പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് അവരുടെ നിലവിലെ ലോഗിനിൽ (റെയിൽ കണക്ട്/ യു.ടി.എസ്.) ഈ ആപ്പിൽ ലോഗിൻ ചെയ്യാം. റെയിൽവേ ഇ–വാലറ്റ് സംവിധാനവും ലഭ്യമാണ്. വളരെ കുറച്ച് വിവരങ്ങൾ നൽകി ഗസ്റ്റ് ലോഗിനും ഉപയോഗിക്കാവുന്നതാണ്. ഇനി വ്യത്യസ്ത ഇന്ത്യൻ റെയിൽവേ സേവനങ്ങൾക്കായി പ്രത്യേക ആപ്ലിക്കേഷനുകൾ ആവശ്യമില്ല എന്ന പ്രത്യേകതയുമുണ്ട്.
Web URL: elettilonline.com/railway-service-changes-kerala