Trending

വിദ്യാഭ്യാസ അറിയിപ്പുകൾ



വിദ്യാഭ്യാസ കലണ്ടർ മാറുന്നു: ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊന്നൽ; കലോത്സവം ജനുവരിയിൽ, ഡിജിറ്റൽ ക്ലാസുകൾ 9 മുതൽ!

⏱️ ജൂലൈ 6, 2025


 സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ നിർണായക മാറ്റങ്ങളുമായി പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി സർക്കാർ. ഒപ്പം, സ്കൂൾ കലോത്സവത്തിന്റെ തീയതിയിലും ഡിജിറ്റൽ ക്ലാസുകളുടെ സംപ്രേക്ഷണത്തിലും പി.ജി, ബി.എഡ് പ്രവേശനങ്ങളിലും മാറ്റങ്ങൾ പ്രഖ്യാപിച്ചു.


ലഹരിവിരുദ്ധ പോരാട്ടത്തിന് പുത്തൻ ഉണർവ്:

വിദ്യാർത്ഥികളെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കുന്നതിനായി ശക്തമായ വിവിധ പരിപാടികളാണ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചിരിക്കുന്നത്. ലഹരിക്കെതിരായ പ്രതിരോധവും ബോധവൽക്കരണവും ലക്ഷ്യമിട്ട് സ്കൂളുകളിൽ ലഹരിവിരുദ്ധ ക്ലബ്ബുകൾ സജീവമാക്കും. എല്ലാ വിദ്യാലയങ്ങളിലും വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കും.


പുതിയ അക്കാദമിക് കലണ്ടർ: പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

അക്കാദമിക് കലണ്ടർ പ്രകാരമുള്ള പ്രധാന ദിനങ്ങൾ പുറത്തുവിട്ടു. ഓണം പാദവാർഷിക പരീക്ഷ ഓഗസ്റ്റ് 20-27 തീയതികളിലും, ഓണാവധി ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 7 വരെയും ആയിരിക്കും. ഒന്നാം പാദവാർഷിക പരീക്ഷ ഫിസിക്കൽ എഡ്യൂക്കേഷൻ സ്കൂൾ ഗെയിംസ് സെപ്റ്റംബർ 11-18 വരെയാണ്. ക്രിസ്മസ് അവധി ഡിസംബർ 20-28 വരെയായിരിക്കും. വാർഷിക പരീക്ഷകൾ 2026 മാർച്ച് 1-9 വരെ നടക്കും. സേ നോ ഡ്രഗ്സ് കാമ്പയിൻ ഫെബ്രുവരി 2-30 വരെയും അധ്യയനവർഷം മാർച്ച് 31-ന് അവസാനിക്കുകയും ചെയ്യും.


സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ:

സംസ്ഥാന സ്കൂൾ കലോത്സവം 2026 ജനുവരി 3 മുതൽ 7 വരെ തൃശ്ശൂരിൽ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കായികോത്സവം തിരുവനന്തപുരത്ത് ഒക്ടോബർ 22 മുതൽ 27 വരെ നടക്കും. ജില്ലാ സ്കൂൾ കലോത്സവങ്ങൾ നവംബർ 27 മുതൽ 30 വരെ മലപ്പുറത്തും, ഉപജില്ലാ കലോത്സവങ്ങൾ സെപ്റ്റംബർ 2, 3 തീയതികളിൽ വയനാട്ടിലും നടക്കും. സംസ്ഥാന അധ്യാപക അവാർഡ് വിതരണം തിരുവനന്തപുരത്ത് നടക്കും. ഭീഷൻ ഫയർ സ്റ്റഡീസ് വർക്ക് ഷോപ്പ് ആൻഡ് ഇന്റർനാഷണൽ കരിയർ കൗൺസിലിംഗ് കോട്ടയത്തും നടക്കും.


ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകൾ 9 മുതൽ:

ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കായി കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകൾ ഈ മാസം 9 മുതൽ സംപ്രേക്ഷണം ചെയ്യുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പുതിയ പാഠപുസ്തകത്തിനനുസരിച്ചാണ് ക്ലാസുകൾ തയ്യാറാക്കിയിരിക്കുന്നത്. കുട്ടികൾക്കുള്ള അധിക പിന്തുണ എന്ന രീതിയിലാണ് ഈ ക്ലാസുകൾ ഒരുക്കിയിട്ടുള്ളത്.


പ്രവേശന അറിയിപ്പുകൾ:

പോളിടെക്നിക് അലോട്ട്മെന്റ്:  സർക്കാർ, എയ്ഡഡ്, എച്ച്.ആർ.ഡി., കേപ്, സംയോജിത പോളിടെക്നിക് കോളേജുകളിലെ ഡിപ്ലോമ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് lbs centre.kerala.gov.in-ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഈ മാസം 10-ന് വൈകുന്നേരം 4 മണിക്ക് മുൻപായി പ്രവേശനം നേടണം.

പി.ജി. ഡിപ്ലോമ ലിസ്റ്റ്: പി.ജി. ഡിപ്ലോമ കോഴ്സ് പ്രവേശനത്തിനുള്ള പി.ജി. ഡിപ്ലോമ 2025 അഡ്മിഷനുമായി ബന്ധപ്പെട്ട് അന്തിമ വെയിറ്റിംഗ് ലിസ്റ്റ് cee.kerala.gov.in-ൽ പ്രസിദ്ധീകരിച്ചു.

ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ്:  ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യതാപരീക്ഷയുടെ മാർക്ക് cee.kerala.gov.in-ൽ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന് രാത്രി 8 മണിക്ക് 11.59 വരെ നീട്ടി.


എം.ജി. യൂണിവേഴ്സിറ്റി പി.ജി, ബി.എഡ് പ്രവേശനം:

 എം.ജി. സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ ഓണേഴ്സ് ബി.ബി.എ., ബി.എഫ്.എ., ബി.എഡ് പ്രോഗ്രാമുകളുടെ ക്ലാസുകൾ ജൂലൈ 8 മുതൽ ആരംഭിക്കും. 2025-26 പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച് കാൻ അഡ്മിഷൻ ലഭിച്ചവർക്ക് https://cap.mgu.ac.in-ൽ ജൂലൈ 8 മുതൽ 10 വരെ രജിസ്റ്റർ ചെയ്യാം.


Previous Post Next Post
3/TECH/col-right