എളേറ്റിൽ:കോഴിക്കോട് ജില്ലയിലെ എളേറ്റിൽ വട്ടോളി കാഞ്ഞിരമുക്കിൽ പ്രവർത്തിച്ചുവരുന്ന
ദാറുൽ ഫുർഖാൻ ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും ഒരു വിദ്യാർത്ഥി കൂടി ഹാഫിള് ആയി.പരിശുദ്ധമായ മുഹറം മാസത്തിലെ പവിത്രമായ ദിനത്തിൽ സ്ഥാപനത്തിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് ഖുർആൻ മനപാഠ:മാക്കിയതിൻ്റെ പൂർത്തീകരണം നടത്തിയത്.
വയനാട് വെള്ളമുണ്ട സ്വദേശി മുഹമ്മദലി അഹ്സനിയുടെ മകൻ മുഹമ്മദ് റബീഅ് ആണ് പുതുതായി ഹാഫിള് ആയത്. ചടങ്ങിൽ ഹാഫിസ് അബ്ദുസ്സലാം, ഹാഫിസ് മുഹമ്മദ് ഹാരിസ്, മറ്റ് പണ്ഢിതന്മാർ,വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങൾ, കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Tags:
ELETTIL NEWS