Trending

ബഷീർ അനുസ്മരണവും,സാഹിത്യ ചർച്ചയും.

കുട്ടമ്പൂർ:ദേശീയ വായനശാല & ഗ്രന്ഥാലയം കുട്ടമ്പൂരിന്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും സാഹിത്യ ചർച്ചയും (ബഷീർ കഥാപാത്രങ്ങളിലൂടെ ) സംഘടിപ്പിച്ചു. വായനശാല പ്രസിഡണ്ട് കെ സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ  ഷംന ടീച്ചർ ഉദ്ഘാടനം ചെയ്തു. 

പൊതുപ്രവർത്തകനും നാടകകൃത്തുമായ പൂമംഗലത്ത് അബ്ദുറഹിമാൻ അനുസ്മരണ പ്രഭാഷണം നടത്തി.ഏത് ദേശത്തും സമൂഹത്തിലും കാണപ്പെടുന്ന കഥാപാത്രങ്ങളാണ് ബഷീർ കഥാപാത്രങ്ങളെ ന്നും നമ്മുടെ സാഹിത്യത്തിനു പരിചയമില്ലാത്ത അസാധാരണ ഭാഷാ പ്രയോഗങ്ങളിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു ബഷീർ എന്നും അദ്ദേപറഞ്ഞു.  

തുടർന്നു നടന്ന ബഷീർ കഥാപാത്രങ്ങളിലൂടെ സാഹിത്യ ചർച്ചയിൽ എഴുത്തുകാരും സാഹിത്യ പ്രവർത്തകരുമായ ഹഖ് ഇയ്യാട്, മിനി ടീച്ചർ, ഫൈസൽ മാസ്റ്റർ, ശ്രീനി രാമല്ലൂർ, പി.കെ അശോകൻ, മാധവൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. ആകാശവാണി ആർട്ടിസ്റ്റും എഴുത്തുകാരനുമായ ദേവദാസ് നന്മണ്ട മോഡറേറ്ററായിരുന്നു.
     
വായനശാല സിക്രട്ടറി അബ്ദുൽ ഷൂക്കൂർ സ്വഗതവും, വൈസ് പ്രസിഡണ്ട് മധു മൂത്തേടത്ത് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right