Trending

ആരോഗ്യ വകുപ്പ് പരിശോധന നടത്തി.

എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റിൽ വട്ടോളിയിലെ ഇറച്ചി കടകൾ , മറ്റ് ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.

 
അങ്ങാടിയിലുള്ള തെരുവ് നായകൾക്ക് ഭക്ഷണവും, ഇറച്ചി മാലിന്യങ്ങളും വലിച്ചെറിഞ്ഞ് കൊടുക്കുന്നത് കാരണം ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന പരാതിയെ തുടർന്നായിരുന്നു  എളേറ്റിൽ വട്ടോളിയിൽ ഹെൽത്ത് ഇൻസ്പെക്ടർ  പരിശോധന നടത്തിയത്.

ഭക്ഷണ സാധനങ്ങളും, മാലിന്യങ്ങളും പൊതു ഇടങ്ങളിലേക്ക് വലിച്ചെറിയുന്ന കട ഉടമകൾക്ക് എതിരെ ശക്തമായ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരി മുന്നറിപ്പ് നൽകി.
Previous Post Next Post
3/TECH/col-right