താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡുകൾക്കുള്ള ഏകദിന ശില്പശാല ‘ഡിസൈൻ ദ ഡെസ്റ്റിനേഷൻ’ പന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.ശില്പശാലയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സാജിദത്ത് നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പ്രപിതാ ശില്പശാലയുടെ അധ്യക്ഷയായിരുന്നു.
2025–26 വർഷത്തേക്കുള്ള സ്കൂൾതല കരിയർ പ്രോജക്ടുകളുടെ നിർവഹണം വിദ്യാഭ്യാസ ജില്ലാ കൺവീനർ ഡോ. നാസർ കുന്നുമ്മൽ നിർവഹിച്ചു.താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ 54 സ്കൂളുകളെ പ്രതിനിധീകരിച്ച് കരിയർ ഗൈഡുമാരാണ് ശില്പശാലയിൽ പങ്കെടുത്തത്.
പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹയർ എഡ്യൂക്കേഷൻ എക്സ്പോ, കരിയർ ഹബ് തുടങ്ങിയ പദ്ധതികൾ ശില്പശാലയിൽ ചർച്ചയായി.
വിവിധ സെഷനുകളിൽ ഡോ. യു.കെ. അബ്ദുൽ നാസർ, അസ്കർ കെ. ഫിറോസ്, റഊഫ് എളേറ്റിൽ, റെജി, ബോണി തുടങ്ങിയവർ സംസാരിച്ചു.
ജിഷാദ് ഒ കെ നന്ദിയും പറഞ്ഞു.