Trending

ബസ് കാത്തുനിന്ന പ്ലസ്ടു വിദ്യാർഥിനിയെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ.

കൊടുവള്ളി : പ്ലസടു വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊടുവള്ളി വാവാട് സ്വദേശി പേക്കണ്ടിയിൽ വീട്ടിൽ അബ്‌ദുൽ ഗഫൂർ (50) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയെ തുടർന്നാണ് കുന്ദമംഗംലം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനായി ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍കുകയായിരുന്ന വിദ്യാർത്ഥിനിയെ വീടിന് സമീപം ഇറക്കാമെന്ന് വാഗ്ദാനം ചെയ്താണ് അബ്ദുള്‍ ഗഫൂർ ഓട്ടോയില്‍ കയറ്റിയത്. പെണ്‍കുട്ടിയെ തന്റെ ഓട്ടോയില്‍ നിർബന്ധിപ്പിച്ച്‌ കയറ്റിയ ശേഷം ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാർത്ഥിനി വാഹനം നിർത്തുന്നതിനായി ബഹളം വെച്ചതോടെ പെണ്‍കുട്ടിയെ വാഹനത്തില്‍നിന്നു ഇറക്കിയ ശേഷം ഇയാള്‍ രക്ഷപെടുകയായിരുന്നു.

വിദ്യർത്ഥിനി നല്‍കിയ പരാതിയില്‍ കുന്ദമംഗലം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. കുന്ദമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ നിധിൻ, ജിബിഷ എന്നിവർ ചേർന്ന് പ്രതിയെ കുന്ദമംഗലത്ത് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
Previous Post Next Post
3/TECH/col-right