കോഴിക്കോട്: 2026 വർഷത്തേക്കുള്ള ഹജ്ജ് അപേക്ഷ ജൂലൈ 31 വരെ സ്വീകരിക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം ഹജ്ജ് അപേക്ഷകരെ സഹായിക്കുന്നതിന് വേണ്ടി സൗജന്യ സേവന കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ട്രൈനർമാരുടെ നേതൃത്വത്തിൽ സേവന കേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നതായി ജില്ലാ ഹജ്ജ് ട്രൈനിങ്ങ് ഓർഗനൈസർ നൗഫൽ മങ്ങാട് അറിയിച്ചു.
ജില്ലയിലെ അക്ഷയ സെന്ററുകൾ വഴിയും മറ്റു ഓൺലൈൻ സേവന കേന്ദ്രങ്ങൾ മുഖേനയും ഹജ്ജ് അപേക്ഷകൾ സമർപ്പിക്കാം.സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഹെല്പ് ഡെസ്ക് കളുടെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം നാളെ (17-07-2025) വൈകുന്നേരം 4 മണിക്ക് കുന്നമംഗലത്ത് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ : ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവ്വഹിക്കും.ജനപ്രതിനിധികളുൾപ്പെടെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഹജ്ജ് ട്രൈനിങ്ങ് ഓർഗനൈസറുമായി ബന്ധപ്പെടാം
ഫോൺ : 86065 86268
Tags:
KOZHIKODE