Trending

കൂൺ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിനായി കൊടുവള്ളി നിയോജക മണ്ഡലത്തെ തിരഞ്ഞെടുത്തു; ഡോ. എം. കെ. മുനീർ എം.എൽ.എ

കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലത്തെ 2025–26 വർഷത്തേക്കുള്ള കൂൺ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയതായി ഡോ. എം. കെ. മുനീർ എം.എൽ.എ. അറിയിച്ചു. ജില്ലയിൽ ഈ പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട പ്രധാന കേന്ദ്രങ്ങളിലൊന്നാണ് കൊടുവള്ളി.

കൂണിന്റെ ഉത്പാദനവും, മൂല്യവർധനയും ലക്ഷ്യമിട്ട് കൃഷി വകുപ്പ് നടപ്പാക്കുന്ന സുപ്രധാന പദ്ധതിയാണിത്. പോഷക സമൃദ്ധമായ കൂണുകളുടെ ലഭ്യത ഉറപ്പുവരുത്താനും ചെറുകിട കർഷകർക്ക് വരുമാനം വർധിപ്പിക്കാനും ഈ പദ്ധതി സഹായിക്കും. പദ്ധതിയിൽ 100 ചെറുകിട കൂണ് ഉദ്പാദന യൂണിറ്റുകൾ, ഒരു വിത്ത് ഉത്പാദന യൂണിറ്റ്, 10 കമ്പോസ്റ്റ് യൂണിറ്റുകൾ, രണ്ട് പാക്ക് ഹൗസുകൾ, മൂന്ന് സംസ്കരണ യൂണിറ്റുകൾ, 100 കർഷകർക്കുള്ള പരിശീലനം എന്നിവ ഉൾപ്പെട്ടതാണ്.

കൂൺ ഗ്രാമം പദ്ധതി സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ വഴിയാണ് നടപ്പാക്കുന്നത്. ഈ പദ്ധതിക്ക് വലിയ സാമ്പത്തിക സഹായവും ലഭ്യമുമാണ്. കൂൺ ഉൽപാദനവുമായി ബന്ധപ്പെട്ട് താല്പര്യമുള്ള കൊടുവള്ളി നിയോജക മണ്ഡലത്തിലെ കർഷകർക്ക് അതാത് കൃഷിഭവനുകളുമായി ബന്ധപ്പെടാവുന്നതാണ്. പദ്ധതിയുടെ നടത്തിപ്പ് കൊടുവള്ളിയിലെ ചെറുകിട കർഷകർക്ക് വലിയ പ്രയോജനമാവുമെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു.
Previous Post Next Post
3/TECH/col-right