Trending

ചളിക്കോട് അങ്ങാടിയും പരിസരവും ശുചീകരിച്ചു.

എളേറ്റിൽ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ചളിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ  ജനകീയ പങ്കാളിത്തത്തോടെ അങ്ങാടിയും, പരിസരവും ശുചീകരിച്ചു. ശുചീകരണത്തിന് ഇടയിൽ കിഴക്കോത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരി ആരോഗ്യ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു.രോഗ പ്രതിരോധ മരുന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചളിക്കോട് യൂണിറ്റ് പ്രസിഡണ്ട് ബഷീർ ഗ്രാന്റിന് കൈമാറി.

ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി മുനീർ ചളിക്കോട്, ഭാരവാഹികൾ ആയിട്ടുള്ള ഗഫൂർ പി സി, ലത്തീഫ് ചളിക്കോട്, രവി, അബൂബക്കർ, ഗിരിജ, റിനാസ്,ചളിക്കോട് റാപ്പിഡ് ഫോഴ്സ് ക്യാപ്റ്റൻ ശ്യാം കാന്തപുരം, മജീദ് ചളികോട്, ബാലൻ, ജെസ്സി മൂത്തേടത്ത്, ഷംസു ചളിക്കോട്, മജീദ് എം ടി, എന്നിവർ നേതൃത്വം നൽകി. 

ശുചീകരണ വേളയിൽ അഞ്ചാം ക്ലാസുകാരനായ അജു തുടക്കം മുതൽ ഒടുക്കം വരെ വളരെ സജീവമായി ശുചീകരണത്തിൽ പങ്കെടുത്തു.നാട്ടിലെ അറുപതോളം ആളുകൾ കൂടി ഇതിൽ പങ്കെടുത്തുകൊണ്ട് ജനകീയ ശുചീകരണം വളരെ വിജയകരമായി പൂർത്തീകരിച്ചു
Previous Post Next Post
3/TECH/col-right