Trending

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം

നരിക്കുനി: നെടിയനാട് ജി.എൽ .പി  സ്കൂളിലെ ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനംഫാറൂഖ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ: ടി മൻസൂറലി നിർവ്വഹിച്ചു. വാർഡ് മെമ്പർ രാജു.ടി. അമ്മ വായന പ്രശ്നോത്തരി മത്സര വിജയികൾക്ക് സമ്മാനം നൽകി.

എം. പി.ടി. എ. പ്രസിഡണ്ട് വി.കെ  ജുബ്ന, ശംസുദ്ധീൻ പി.വി, ഷമീന യുകെ, ബിജി. എം എന്നിവർ ആശംസകളർപ്പിച്ചു. പ്രധാന അധ്യാപകൻ ജയരാജൻ സ്വാഗതവും, വിദ്യാരംഗം കൺവീനർ മുബഷിറ ടീച്ചർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right