Trending

പി .കേശവദേവ് അനുസ്മരണം നടത്തി.

ദേശീയ വായനശാല & ഗ്രന്ഥാലയം, കുട്ടമ്പൂർ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പി. കേശവ് ദേവിന്റെ ചരമദിനമായ ജൂലൈ ഒന്നിന് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. 

പാലങ്ങാട്എ എം എൽ പി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വായനശാല പ്രസിഡണ്ട് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.എം മാധവൻ അനുസ്മരണ പ്രഭാഷണം നടത്തി. 

സ്കൂൾ പ്രധാനാധ്യാപിക ബിന്ദു ടീച്ചർ ആശംസകൾ നേർന്നു. മുഖ്യാഥിതി ശ്രീ മാധവനെ വായനശാല സിക്രട്ടറി പൊന്നാട അണിയിച്ച് ആദരിച്ചു.എ എം എൽ പി സ്കൂൾ വിദ്യാർഥികൾക്കായി ബാല സാഹിത്യ പുസ്തകങ്ങൾ കൈമാറി. 

വായനശാല സിക്രട്ടറി അബ്ദുൽ ഷുക്കൂർ സ്വാഗതവും, ജോ: സിക്രട്ടറി ടി.കെ വാസുദേവൻ നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right