Trending

എളേറ്റിൽ മർച്ചന്റ് അസോസിയേഷൻ യൂണിറ്റ് സമ്മേളനം

എളേറ്റിൽ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളേറ്റിൽ മർച്ചന്റ് അസോസിയേഷൻ യൂണിറ്റ് വാർഷിക സമ്മേളനം യൂണിറ്റ് പ്രസിഡന്റ്‌ ബി സി മോയിൻകുട്ടിയുടെ അധ്യക്ഷതയിൽ KVVES ജില്ലാ പ്രസിഡന്റ്‌ പ്രസിഡൻറ് ബാപ്പു ഹാജി ഉൽഘാടനം ചെയ്തു. വലിയ തോതിൽ ജനങ്ങൾ ദിവസേന വരുകയും വ്യാപാര-വിനിമയങ്ങൾ നടക്കുകയും, എളേറ്റിൽ യു. പി സ്കൂൾ, എംജെ ഹൈ സ്കൂൾ എന്നിവ പ്രവർത്തിക്കുകയും ചെയ്യുന്ന എളേറ്റിൽ വട്ടോളി അങ്ങാടിയിൽ ജനങ്ങളുടെ സുരക്ഷയും,സാമൂഹിക വിരുദ്ധ പ്രവർത്തികളുടെ ഇല്ലായ്മയും, വ്യാപാരികളുടെ സംരക്ഷണവും, ഉറപ്പു വരുത്തുന്നതിനു അധികൃതർ എത്രെയും പെട്ടെന്ന് CCTVസ്ഥാപിക്കണമെന്ന് എളേറ്റിൽ മർച്ചന്റ് അസോസിയേഷൻ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ്‌ സലീം രാമനാട്ടുകര യൂത്ത് തിരഞ്ഞെടുപ്പ് യോഗം ഉത്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ മൂത്തേടത്, അമീർ മുഹമ്മദ്‌ ഷാജി, ജില്ലാ സെക്രട്ടറി പി ടി എ ലത്തീഫ്, നിയോജക മണ്ഡലം പ്രസിഡന്റ്‌ ഖാദർ ഹാജി, ജനറൽ സെക്രട്ടറി സലാം നരിക്കുനി,നാസർ പോപ്പുലർ, നാസർ ഹാജി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. 

റിപ്പോർട്ട്‌ അവതരണം സെക്രട്ടറി നജീബ്, വരവ് ചിലവ് കണക്ക് ട്രഷറർ മുരളീധരൻ എന്നിവർ അവതരിപ്പിച്ചു. ശംസുദ്ധീൻ എളേറ്റിൽ സ്വാഗതവും, സജീന നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right