Trending

കോഴിക്കോട് നഗരത്തിൽ വീണ്ടും വൻ ലഹരി വേട്ട.

കോഴിക്കോട് നഗരത്തിൽ വീണ്ടും വൻ ലഹരി വേട്ട. പൂവാട്ടുപറമ്പ് ആനക്കുഴിക്കര അയ്യപ്പൻ ചോല എൻ പി ഷാജഹാൻ (40), ലക്ഷദ്വീപ് സ്വദേശിയും ഇപ്പോൾ ബേപ്പൂർ കല്ലുങ്ങൽ വാടക വീട്ടിൽ താമസിക്കുന്ന മുഹമ്മദ് റാസി(23) എന്നിവരെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും നടക്കാവ് പോലീസും ചേർന്ന് പിടികൂടി. ഇവരിൽ നിന്നും 20 ഗ്രാം MDMA യും ഒരു കിലോ ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു.

ഷാജഹാൻ മുൻപും സമാനമായ കേസുകളിൽ പ്രതിയാണ് . ഒഡീഷയിൽ നിന്നും120 കിലോഗ്രാം കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിലും പന്നിയങ്കര സ്റ്റേഷനിൽ പിടിച്ചുപറി ചെമ്മങ്ങാട് ,ടൗൺ, മെഡിക്കൽ കോളേജ് എന്നീ സ്റ്റേഷനുകളിൽ കളവു കേസും നിലവിലുണ്ട് അതുപോലെ മുഹമ്മദ് റാസിക്ക് നടക്കാവ് DAY MART എന്ന സ്ഥാപനം കുത്തിത്തുറന്ന് കവർച്ച നടത്തിയതിനും സമാനമായ രീതിയിൽ മലപ്പുറം ജില്ലയിലെ തിരൂർ ചെമ്മങ്ങാട് സീ ഫുഡ് എന്ന സ്ഥാപനം കുത്തി തുറന്ന് കവർച്ച നടത്തിയതിലും പ്രതിയാണ്.

ഇവരിൽ നിന്നും കണ്ടെടുത്ത മാരക ലഹരി മരുന്നായഎം ഡി എം എ ക്കും ഹാഷിഷ് ഓയിലിനും കൂടി ചില്ലറ വിപണിയിൽ 5 ലക്ഷത്തോളം രൂപ വരും.
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് വിരിച്ച വലയിൽ ഇവർ അകപ്പെടുകയായിരുന്നു.

കോഴിക്കോട് നിന്നും ഷാജഹാൻ ബാംഗ്ലൂരിലെത്തി അവിടെ നിന്നും എംഡി എം എ വാങ്ങിയശേഷം നേരെ വിശാഖപട്ടണത്തിലേക്ക് പോകുകയും ശേഷം മുഹമ്മദ് റാസിയെ വിളിച്ചു വരുത്തി ഒഡീഷയിൽ ചെന്ന് ഹാഷിഷ് ഓയിലും സംഘടിപ്പിച്ച് തിരിച്ചു ട്രെയിൻ മാർഗ്ഗം കോഴിക്കോട് എത്തിയപ്പോഴാണ് ഇവർ പോലീസിന്റെ പിടിയിലായത്. 

ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്,എസ് സി പി ഒ അഖിലേഷ് കെ ,സുനോജ് കാരയിൽ ,എം കെ ലതീഷ്,സരുൺകുമാർ പി കെ.ശ്രീശാന്ത് എൻ കെ,ഷിനോജ് മംഗലശ്ശേരി,അതുൽ ഇ വി,തൗഫീഖ് ടി കെ,അഭിജിത്ത് പി, ദിനീഷ് പി കെ,മുഹമ്മദ് മഷ്ഹൂർ കെ എം . നടക്കാവ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ലീല എൻ ,എസ് സി.പി.ഒ ശ്രീരാഗ്, അജീഷ്, സി.പി ഒരഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
Previous Post Next Post
3/TECH/col-right