കോഴിക്കോട്:കേരളത്തിലെവിടെയും (ഇന്നലെ 26-6-2025) മുഹറം മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ നാളെ (28/06/2025 ശനി) മുഹറം ഒന്നും ജൂലൈ 7 തിങ്കളാഴ്‍ച മുഹറം പത്തും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.
അതേസമയം തമിഴ്നാട്ടിൽ ഇന്നലെ (ജൂൺ 26 വ്യാഴം) ന് മുഹർറം മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ മുഹർറം ഒന്ന് ജൂൺ 27 വെള്ളിയാഴ്ചയും അതനുസരിച്ച് താസൂആഅ്, ആശുറാഅ് (മുഹർറം 9, 10) ജൂലൈ 5 ശനി, 6 ഞായർ ദിവസങ്ങളിലായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽബുഖാരി എന്നിവർ അറിയിച്ചു.
മാസപ്പിറവി ദൃശ്യമായില്ല.
:ശനിയാഴ്ച(28/6/25) മുഹറം ഒന്ന്.
കേരളത്തിൽ എവിടെയും ഇന്നലെ മാസപ്പിറവി കണ്ടതായി വിവരങ്ങൾ ലഭിച്ചില്ല. ശക്തമായ മഴയുടെ സാഹചര്യത്തിൽ ആകാശം മേഘാവൃതമായിരുന്നതിനാൽ പ്രവാചക മാതൃകയനുസരിച്ച് ദുൽഹിജ്ജ 30 പൂർത്തിയാക്കി മുഹറം ഒന്ന് ശനിയാഴ്ച ആയിരിക്കുമെന്ന് വിസ്ഡം ഹിലാൽ വിംഗ് ചെയർമാൻ അബൂബക്കർ സലഫി അറിയിച്ചു.
Tags:
KERALA