എളേറ്റിൽ:എളേറ്റിൽ ജി.എം.യു.പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ജെ.ആർ.സി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. ഹെഡ്മാസ്റ്റർ എം.വി അനിൽകുമാർപരിപാടി ഉദ്ഘാടനം ചെയ്തു.
കൊടുവള്ളി ബി ആർ സി സ്പെഷ്യലിസ്റ്റ് അധ്യാപിക സിമ്മി ശിവദാസ് യോഗ രീതികളെ പറ്റി വിശദീകരിക്കുകയും ക്ലാസ്സിന് നേതൃത്വം നൽകുകയുംചെയ്തു. കുട്ടികൾക്കു മധുര വിതരണം നടത്തി.
ജെ.ആർ.സി ക്ലബ് കൺവീനർ സി. ജാസ്മിൻ സ്വാഗതവും, സവിത പി. മോഹൻ നന്ദിയും പറഞ്ഞു.