Trending

പരപ്പന്‍പൊയില്‍-കാരക്കുന്നത്ത് റോഡിൽ ഗതാഗത നിയന്ത്രണം.

എളേറ്റിൽ: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട പരപ്പന്‍പൊയില്‍-കാരക്കുന്നത്ത് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കാരക്കുന്നത്തുനിന്ന് താമരശ്ശേരിക്ക് പോകുന്ന വാഹനങ്ങള്‍ ബാലുശ്ശേരി മുക്ക് വഴിയോ, നരിക്കുനി - പൂനൂര്‍ വഴിയോ താമരശ്ശേരി ഭാഗത്തേക്ക് പോകണം. പരപ്പന്‍പൊയില്‍നിന്ന് കാരക്കുന്നത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊടുവള്ളി - നരിക്കുനി - കാരക്കുന്നത്ത് വഴി പോകണം.

Previous Post Next Post
3/TECH/col-right