കിഴക്കോത്ത്: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പിത്ത ബാധിത പ്രദേശങ്ങളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി.
FHC മെഡിക്കൽ ഓഫീസർ Dr. ശ്രീജ ബിനുരാജ്, ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരി, PHN ചാർജ് സുലോചന എം.പി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്. ടി , ഫാത്തിമ ഷിഫാന, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് അനുഷ എം.കെ, മിഡിൽ ലെവൽ സർവീസ് പ്രൊവൈഡർമാരായ, അപർണ്ണ, അനുപ്രിയ, ആശവർക്കർമാർ,RRT മെംബർമാർ, പങ്കെടുത്തു.
വരും ദിവസങ്ങളിലും പ്രവർത്തനങ്ങൾ ഊർജിതമായി നടത്തുമെന്നും, എല്ലാവരും ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
Tags:
ELETTIL NEWS