32മത് എഡിഷൻ എളേറ്റിൽ ടൗൺ യൂണിറ്റ് സാഹിത്യോത്സവ് മർക്കസ് വാലിയിൽ വെച്ച് നടന്നു. വൈകുന്നേരം നാലുമണിക്ക് പതാക ഉയർത്തി. പരിപാടിക്ക് തുടക്കം കുറിച്ചു. നാലു ബ്ലോക്കുകൾ ആയി നടന്ന മത്സരം കരിമ്പാപൊയിൽ ബ്ലോക്ക് സാഹിത്യോത്സവിൽ ജേതാക്കളായി. മഞ്ഞളാംപോയിൽ ബ്ലോക്ക് രണ്ടാം സ്ഥാനം നേടി. കലാപ്രതിഭയായി ശാദുലിയും സർഗ്ഗപ്രതിഭയായി റാസിയും തിരഞ്ഞെടുക്കപ്പെട്ടു.
സാഹിത്യോത്സവ് ഉദ്ഘാടനം കെ എം ജെ കൊടുവള്ളി ജോൺ സെക്രട്ടറി സലാമാസ്റ്റർ ബുസ്താനി ഉദ്ഘാടനം ചെയ്തു. ഡോക്ടർ മുഹമ്മദ് നിയാസ്, മുഹമ്മദ് അനസ് ഫാളിലി, റാസി സഖാഫി, കെ പി അബ്ദുറഹ്മാൻ മാസ്റ്റർ, അജ്മൽ കെ പി, സിനാൻ ബുസ്താനി, മുസമ്മിൽഎളേറ്റിൽ ആശംസകൾ അറിയിച്ചു. ഫഹീം ബുസ്താനി സ്വാഗതവും, അമീൻ നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS