ന്യൂഡല്‍ഹി:ആറായിരത്തിനോട് അടുത്ത് രാജ്യത്തെ കോവിഡ് കേസുകള്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 5,755 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഏറ്റവുമധികം കോവിഡ് രോഗികളുള്ള സംസ്ഥാനം കേരളമാണ്. 1806 കോവിഡ് കേസുകളാണ് കേരളത്തില്‍ റിപ്പോർട്ട് ചെയ്തിരിക്കുവന്നത്. തൊട്ടുപിന്നാലെ ഗുജറാത്ത്- 717, ഡല്‍ഹി- 665 വെസ്റ്റ് ബെംഗാള്‍- 622 എന്നിങ്ങനെയാണ് കോവിഡ് കേസുകള്‍.
ആരോഗ്യപാഠങ്ങള്‍ ഓർക്കുക:
കോവിഡ് വൈറസ് പൂർണമായും പിൻവാങ്ങിയിട്ടില്ല. തീവ്രത കുറഞ്ഞ വകഭേദങ്ങള്‍ നാട്ടിലൊക്കെയുണ്ട്. ഇടയ്ക്കൊക്കെ അവ തലപൊക്കാം. സാധാരണ ജലദോഷപ്പനിപോലെ വന്നുപോകാം. നിലവില്‍ കാണുന്ന മിക്ക കേസുകളും ലഘുവായി വന്നുപോകുന്നതാണ്. നാലഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഭേദമാകും. തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പിട്ട് കൈകഴുകുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങള്‍ വേണ്ടെന്നുവെക്കുക, കോവിഡ് കേസുകള്‍ കൂടുതലുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക, രോഗികളുമായുള്ള സമ്ബർക്കം ഒഴിവാക്കുക, രോഗലക്ഷണങ്ങള്‍ കണ്ടാലുടൻ വൈദ്യസഹായം തേടുക എന്നിവയാണ് അടിസ്ഥാന രോഗപ്രതിരോധ കാര്യങ്ങള്‍.
ലക്ഷണങ്ങള്‍
ജലദോഷപ്പനിയുടെ ലക്ഷണങ്ങളാണ് മുഖ്യമായും കണ്ടുവരുന്നത്. പനി, മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ടവേദന, തലവേദന, പേശിവേദന, ക്ഷീണം, വയറ്റില്‍ അസ്വസ്ഥത, ഓക്കാനം, വിശപ്പില്ലായ്മ എന്നിവ ഏറിയും കുറഞ്ഞും കാണാം. മഴക്കാലത്ത് സാധാരണ ജലദോഷപ്പനികളിലും സമാനലക്ഷണങ്ങളുണ്ടാകാം. അതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സയ്ക്ക് മുതിരാതെ വൈദ്യോപദേശം തേടണം.
Tags:
HEALTH