Trending

നന്മണ്ട സബ് ആർടിഒ ഓഫീസിൽ ഏജന്റിൽനിന്ന് 65,850 രൂപ പിടികൂടി.

ബാലുശ്ശേരി: നന്മണ്ട സബ്:ആർടിഒ യിൽ വിജിലൻസ് പരിശോധനയിൽ ഏജന്റിന്റെ കൈയിൽനിന്ന് കണക്കിൽപ്പെടാത്ത 63,850 രൂപ പിടിച്ചെടുത്തു. ജോയിന്റ് ആർടിഒ യുടെ ഓഫീസിൽനിന്നാണ് പണം
പിടിച്ചത്. 
 

ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്നെസ് ടെസ്റ്റ്, മറ്റു ഓഫീസ് സേവനങ്ങൾ എന്നിവയ്ക്കായി വരുന്നവരിൽനിന്ന് ഏജൻ്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായി വിജലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

വൈകിട്ട് അഞ്ചിന് ശേഷം ആരംഭിച്ച മിന്നൽ പരിശോധന വൈകുംവരെ തുടർന്നു.ജോയിന്റ് ആർടിയുടെ ഓഫീസിൽ കണക്കും പണവുമായി ഏജന്റ്മാർ എത്തിയാണ് പണം കൈമാറുന്നതെന്നായിരുന്നു വിവരം ഇതിൻ്റെ അടിസ്ഥാനത്തിലാന്ന് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. 

അഴിമതി ശ്രദ്ധയിൽപ്പെടുന്നവർ വിജിലൻസിനെ അറിയിക്കണം. ടോൾ ഫ്രീ നമ്പർ 1064, ഫോൺ: 8502000000 വാട്‌സാപ് 944771010.
Previous Post Next Post
3/TECH/col-right