കൊടുവള്ളി:വംശീയ വിദ്വേഷത്തിനും സാമുദായിക ചേരിതിരിവിനുമുള്ള ശ്രമങ്ങൾശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ നവോത്ഥാന മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു കൊണ്ട് സാഹോദര്യ രാഷ്ട്രീയ കേരളത്തിനായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന നാടിന്റെ നന്മയ്ക്ക് നമ്മളൊന്നാവണം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള
സാഹോദര്യ കേരള പദയാത്ര18ന് ജില്ലയിൽ പ്രവേശിക്കും.
പാർട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ആദ്യ സ്വീകരണം കൊടുവള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.യാത്രയുടെ ഭാഗമായി പ്രസിഡന്റ് റസാഖ് പാലേരി
വിവിധ സാമൂഹിക ജനവിഭാഗങ്ങൾ, സാമൂഹ്യ രാഷ്ടീയ പ്രവർത്തകർ, സാമുദായിക നേതാക്കൾ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചകൾ നടത്തും.
പാർട്ടി സംസ്ഥാന കലാവേദിയുടെ തെരുവുനാടകം ‘വിക്രമനും മുത്തുവും ഒരു താത്വിക അവലോകനം‘ പദയാത്രയുടെ ഭാഗമായി അരങ്ങേറും. യാത്രയെ ദേശീയ പാതയിൽ പാലക്കുറ്റിയിൽ നിന്നും നാടൻ കലാരൂപങ്ങളുടെയും ബാൻഡ് വാദ്യങ്ങളോടേയും സ്വീകരണ വേദിയിലേക്ക് ആനയിക്കും. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന യാത്രയിൽ സംസ്ഥാന നേതാക്കളായ ജബീന ഇർഷാദ്, ജ്യോതിവാസ് പറവൂർ, ഷംസീർ ഇബ്രാഹിം, ജില്ല മണ്ഡലം നേതാക്കൾഅനുഗമിക്കും.
വാർത്ത സമ്മേളനത്തിൽമണ്ഡലം പ്രസിഡന്റ് എൻ.പി.ഇക്ബാൽ, സ്വാഗതസംഘം ജനറൽ കൺവീനർ ജയപ്രകാശൻ മടവൂർ ,മണ്ഡലം സെക്രട്ടറി ശിഹാബ് വെളിമണ്ണ, മുനിസിപ്പൽ പ്രസിഡന്റ് എം.പി.അബ്ദുറഹിമാൻ , അസിസ്റ്റൻറ് സെക്രട്ടറി,ട്രഷറർ യു.കെ. ഖാദർ എന്നിവർ പങ്കെടുത്തു.
Tags:
KODUVALLY