Trending

ഉന്നതി സ്കൂൾ കൗൺസിലിങ് സർട്ടിഫിക്കറ്റ് വിതരണം.

കൊടുവള്ളി : നിയോജകമണ്ഡലത്തിൽ ഡോ.എം. കെ മുനീർ എം.എൽ. എ  നടപ്പാക്കുന്ന ഉന്നതി ജനകീയ വിജ്ഞാന മുന്നേറ്റം പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ നിയമിച്ച കൗൺസിലർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി.  പദ്ധതി കോഴിക്കോട് ഡയറ്റ് സഹകരണത്തോടെയാണ് നടപ്പിലാക്കിയത്. വിദ്യാർത്ഥികളുടെ  മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് പദ്ധതി നടപ്പിലാക്കിയത്. 

ലഹരി ഉപയോഗം സമൂഹത്തിൽ വർദ്ധിച്ച വരുന്ന സാഹചര്യത്തിൽ സ്കൂളിൽ കൗൺസിലിംഗ് ശക്തിപെടുത്തുന്നതിന് ഈ പ്രൊജക്റ്റ് സഹായകമായിട്ടുണ്ട്.തെരഞ്ഞെടുക്കുന്ന സ്കൂൾ കൗൺസിലർമാർക്ക്‌  കമ്പോസിറ്റ് റീജിയണൽ സെന്ററിൽ നിന്ന് പരിശീലനവും നൽകുന്നതാണ്. 

ഉന്നതി പ്രൊജക്റ്റ് കോഡിനേറ്റർ നൗഫൽ പുല്ലാളൂർ അധ്യക്ഷത വഹിച്ചു.ഡയറ്റ് പ്രിൻസിപ്പൽ ഡോ: യു.കെ. അബ്ദുന്നസർ ഉദ്ഘാടനം  നിർവഹിച്ചു. താമരശ്ശേരി ബി. പി.സി മെഹറലി നെടിയനാട്,  പ്രൊജക്റ്റ്‌  കോഡിനേറ്റർ ഖലീൽ എരഞ്ഞോണ, കൊടുവള്ളി ഹൈസ്കൂളിലെ ഹെഡ്മാസ്റ്റർ സുബിത, ഫാത്തിമ ഹിബ തുടങ്ങിയവർ സംബന്ധിച്ചു. 


Previous Post Next Post
3/TECH/col-right