Trending

ചുരം കയറ്റം യാത്ര ക്കാർക്ക് കഠിനമായ പരീക്ഷണമാവുമ്പോഴും അധികൃതർ ഉറക്കം നടിക്കുന്നു.

താമരശേരി: താമരശ്ശേരി ചുരം കയറ്റം  യാത്രക്കാർക്ക് കഠിനമായ പരീക്ഷണമാവുമ്പോഴും അധികൃതർ ഉറക്കം നടിക്കുന്നു.ദേശീയ പാതയിൽ ആയിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ ദിനവും ഇടതടവില്ലാതെ കടന്നുപോവുന്ന പാതയിൽ തുടർച്ചയായിട്ടുണ്ടാവുന്ന ഗതാഗത കുരുക്ക് അനുഭവിച്ചവർക്ക് മാത്രമെ രൂക്ഷത മനസിലാക്കാൻ സാധിക്കുകയുള്ളൂ.

കഴിഞ്ഞ ദിവസങ്ങളിൽ ചുരം റോഡിൽ ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയാണ് സമ്മാനിച്ചത്.ബസുകളടക്കം വലിയ വാഹനങ്ങൾ റോഡിൽ കേടായി കുടുങ്ങിയതോടെ മിക്ക ദിവസങ്ങളിലും രാവിലെ മുതൽ വൈകുന്നേരം വരെ ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി മാറിയിരുന്നു.ഒരാഴ്ചക്കുളളിൽ ഒമ്പത് തവണയാണ് ചുരത്തിൽ ഗതാഗത തടസ്സം നേരിട്ടത്.

വ്യോമപാതയോ, റെയിൽ പാളങ്ങളോ, ജല ഗതാഗതമോ ഇല്ലാത്ത വയനാടിന് റോഡ് യാത്ര മാത്രമാണ് ഏക ആശ്രയം. വയനാട് ജില്ലയുടെ പലഭാഗങ്ങളിലും ചുരം റോഡുകളുണ്ടെങ്കിലും പ്രധാനപ്പെട്ട ചുരം കോഴിക്കോട് കൊല്ലഗൽ ദേശീയപാത 766 കടന്നുപോകുന്ന താമരശേരി ചുരം റോഡാണ്. വയനാട്ടിലേക്ക് തെക്കൻ ജില്ലകളിൽ നിന്നുമുള്ള സഞ്ചാരത്തിനും ചരക്കുകടത്തിനും ആശ്രയിക്കുന്നത് ഈ ചുരമാണ്.

കഴിഞ്ഞ ഞായറാഴ്ച ചുരം കയറാൻ രണ്ടര മണിക്കൂറിലധികമാണ് യാത്രക്കാർക്ക് വേണ്ടിവന്നത്. രാവിലെ കെ.എസ്.ആർ.ടി.സി ബസ് ആറാം വളവിൽ കുടുങ്ങിയതോ ടെയാണ് ഗതാഗതക്കുരുക്ക് തുടങ്ങിയത്. മറ്റു മൂന്നിടങ്ങളിലായി ബസുകളടക്കം വാഹനങ്ങൾ കേടുവന്ന് റോഡിൽ കിടന്നതോടെ കുരുക്ക് കൂടുതൽ മുറുകി.ഇതിനിടയിലൂടെ വരി തെറ്റിച്ചു തിരുകിക്കയറുന്ന വാഹനങ്ങളുണ്ടാക്കുന്ന കുരുക്ക് വേറെയും. വൈകീട്ട് നാലിന് അടിവാരം മുതൽ ലക്കിടി വ്യൂ പോയൻ്റ് വരെ നീണ്ട വാഹനനിര ഉണ്ടായിരുന്നുവെങ്കിൽ വൈകീട്ടോടെ അത് വൈത്തിരി വരെ നീണ്ടു. എ.സി പ്രവർത്തിക്കാത്ത കാറുകളിലും കെ.എസ്. ആർ.ടി.സി അടക്കമുള്ള ബസുകളിലും യാത്രചെയ്തവരുടെ ദുരിതം ഇരട്ടിയായിരുന്നു. ആശുപത്രികളി ലേക്കുള്ള രോഗികളടക്കം ആയി രക്കണക്കിനാളുകളാണ് റോഡിൽ കുരുങ്ങിയത്. ജോലിയാവശ്യാർഥം റെയിൽവെ സ്റ്റേഷനിലേക്കും, വിമാനത്താവളത്തിലേക്കുള്ളവരുമാണ് വഴിയിൽ കുടുങ്ങുന്നത്.

പണ്ട് ബ്രിട്ടീഷുകാരുടെ കാല ത്തുണ്ടാക്കിയതാണ് ചുരം റോഡ്. വാഹനങ്ങളുടെ ക്രമാതീത മായ വർധനക്കാവശ്യമായ നവീകരണം വരുത്താത്തതും ഗതാഗ തക്കുരുക്കിന് കാരണമാണ്. ഏകദേശം 35,000 വാഹനങ്ങളാണ് ഇതിലൂടെ കടന്നു പോകുന്നത്. അടിവാരത്തുനിന്ന് ലക്കിടിയിലെത്താൻ അല്ലെങ്കിൽ തിരികെ പോകാൻ തിരക്കൊന്നുമില്ലെങ്കിൽ 20-25 മിനിറ്റ് സമയമാണുള്ളത്. തിരക്കുള്ള ദിവസങ്ങളിലാണെങ്കിൽ 35-40 മിനിറ്റെടുക്കും. സ്കൂൾ അവ ധിയായതിനാൽ വിനോദസഞ്ചാരികൾ അടക്കമുള്ളവർ വയനാടിനെ ലക്ഷ്യമാക്കിയാണെത്തുന്നത്. 

ശനി, ഞായർ തുടങ്ങിയ ദിനങ്ങളിൽ ചുരത്തിലെ യാത്രാദുരിതം കൂടുകയാണ്.യാത്രാ ദുരിതത്തിന് അറുതി വരുത്താൻ നിർദ്ദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ് പ്രാവർത്തികമാക്കാൻ അധികൃതർ എന്തുകൊണ്ടോ അലംഭാവം കാണിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല എന്ന് ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്.ചുരത്തിന്റെ അക്ഷരാര്‍ഥത്തിലുള്ള ബദല്‍ പാതയാണ് ഈ ചുരം ബൈപാസ്. ഇതര പദ്ധതികളേക്കാള്‍ കുറഞ്ഞ ചെലവിലും കുറഞ്ഞ ദൂരത്തിലും കുറഞ്ഞ കാലയളവിലും പൂര്‍ത്തിയാക്കാവുന്നതാണ് നിര്‍ദിഷ്ട പദ്ദതി. ഈ പാത വന്നാല്‍ നിലവിലെ ചുരം റോഡ് വണ്‍വേ ആയിമാറും. കാലപ്പഴക്കത്താല്‍ നിലനില്‍പ്പ് ഭീഷണിയിലായ ചുരംറോഡ് സംരക്ഷിക്കാനും ബൈപ്പാസ് റോഡ് അനിവാര്യമാണെന്നാണ് നാട്ടുകാരും പാതയ്ക്കായുള്ള കര്‍മ്മസമിതിയും പറയുന്നത്.
Previous Post Next Post
3/TECH/col-right