കോഴിക്കോട്:കോഴിക്കോട് ബീച്ചിനു സമീപം യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് വെട്ടേറ്റു. ഫറോഖ് സ്വദേശി മുഹമ്മദ് ഫർഖാനാണ് വെട്ടേറ്റത്.
മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. സംഭവ ശേഷം ആക്രമിച്ചയാൾ രക്ഷപ്പെട്ടു.
ഇയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. കൈക്കും ദേഹത്തുമാണ് ഫർഖാന് വെട്ടേറ്റത്. ഫർഖാന് ഒപ്പമുണ്ടായിരുന്ന ആൾക്കും പരുക്കേറ്റിട്ടുണ്ട്.
Tags:
KOZHIKODE