താമരശ്ശേരി: താമരശ്ശേരി എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെ സ്കൂട്ടറിൽ കടത്തുകയായിരുന്ന 20.311 ഗ്രാം മെത്താഫിറ്റമിൻ സഹിതം യുവാവിനെ എക്സൈസ് പിടികൂടി. എളേറ്റിൽ വട്ടോളി കുയ്യിൽ പീടിക എന്ന സ്ഥലത്തുവെച്ച് പാറച്ചാലിൽ മുഹമ്മദ് ഷാഫി (36)യെയാണ് താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ.കെ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ബാംഗ്ലുരുവിൽ നിന്നും എത്തിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളാണ് മുഹമ്മദ് ഷാഫി എന്ന് നാട്ടുകാർ പറഞ്ഞു.