Trending

നെടിയനാട് ബദ്‌രിയ്യ ഗ്രാറ്റോണിയം നാളെ തുടക്കമാകും

നരിക്കുനി: പതിനായിരങ്ങൾക്ക് വൈജ്ഞാനിക പ്രഭ വിതറിയ പ്രമുഖ പണ്ഡിതനും സമസ്ത മുൻ ഉപാധ്യക്ഷനുമായിരുന്ന നെടിയനാട് സി അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ നാമധേയത്തിൽ പ്രവർത്തിച്ച് വരുന്ന നെടിയനാട് ബദ്‌രിയ്യയുടെ ഗ്രാറ്റോണിയം സമ്മേളനങ്ങൾക്ക് നാളെ അത്തിക്കോട് ന്യൂ കാമ്പസിൽ ഔദ്യോഗികമായി തുടക്കമാവും.


പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് സ്വാഗത സംഘം ചെയർമാൻ ഡോ: സയ്യിദ് അബ്ദുസ്സബൂർ ബാഹസൻ അവേലം പതാക ഉയർത്തി. സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ തളീക്കര, സയ്യിദ് പി ജി എ തങ്ങൾ മദനി, സയ്യിദ് ശിഹാബുദ്ധീൻ ലത്തീഫി തുടങ്ങിയവർ സാന്നിഹ്തരായിരുന്നു. 

നാളെ വൈകീട്ട് ഏഴു മണിക്ക് നടക്കുന്ന പ്രാസ്ഥാനിക സമ്മേളനത്തോടെയാണ് പ്രധാന പരിപാടികൾക്ക് ആരംഭമാകുന്നത്. സയ്യിദ് പി ജി എ തങ്ങൾ മദനി പ്രാർത്ഥന നിർവഹിക്കും. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ടി കെ അബ്ദുറഹ്മാൻ ബാഖവിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്യും.

മുഹമ്മദലി സഖാഫി വള്ളിയാട്, അലവി സഖാഫി കായലം വിഷയാവതരണം നടത്തും. കെ ആലിക്കുട്ടി ഫൈസി, ടി എ മുഹമ്മദ് അഹ്സനി, പി വി അഹമ്മദ് കബീർ, സി അബ്ദുല്ലത്വീഫ് ഫൈസി, എ പി അൻവർ സഖാഫി കരുവമ്പൊയിൽ, പി പി എം ബഷീർ പുല്ലാളൂർ, ശുഐബ് കുണ്ടുങ്ങൽ, പാലത്ത് അബ്ദുറഹ്മാൻ ഹാജി, സി അബ്ദുറഹ്മാൻ മാസ്റ്റർ, നിസാർ സഖാഫി നടുവല്ലൂർ, ജലീൽ അഹ്സനി  കാന്തപുരം, റഫീഖ് സഖാഫി പൂനൂർ, റാഷിദ് പുല്ലാളൂർ, ജാബിർ കച്ചേരിമുക്ക്, ശാഹിൽ ചേളന്നൂർ സംസാരിക്കും.

ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന കുടുംബ സംഗമം കെ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തളീക്കര ഉദ്ഘാടനം ചെയ്യും. ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാർ, ഡോ. ശരീഫ് പരപ്പൻപൊയിൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. സയ്യിദ് മശ്‌ഹൂർ മുല്ലക്കോയ തങ്ങൾ വാവാട് സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും. അബൂബക്കർ സഖാഫി വെണ്ണക്കോട്, മുഹമ്മദ് പാറന്നൂർ, ടി കെ സി മുഹമ്മദ്, മുഹമ്മദ് പുല്ലാളൂർ, അബ്ദുറഹ്മാൻ സഖാഫി നെടിയനാട്, ഷഹനാസ് വി കെ, ടി കെ എ സിദ്ദീഖ്, ഉസ്മാൻ സഖാഫി നരിക്കുനി സംബന്ധിക്കും. 

വൈകുന്നേരം 4 മണിക്ക് നടക്കുന്ന സൗഹൃദ സമ്മേളനത്തിൽ ആംബുലൻസ് സമർപ്പണം നിർവഹിച്ച് കേരള ടൂറിസം പൊതു മരാമത്ത് മന്ത്രി പി എം മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എം കെ മുനീർ എം എൽ എ അധ്യക്ഷത വഹിക്കും. അഡ്വ പി ടി എ റഹീം എം എൽ എ പാലിയേറ്റീവ് കെയർ ഉദ്ഘാടനം ചെയ്യും. താമരശ്ശേരി ഡി വൈ എസ് പി സുഷീർ കെ മുഖ്യാതിഥിയായിരിക്കും. എസ് വൈ എസ് സൗത്ത് ജില്ല ജനറൽ സെക്രട്ടറി പി വി അഹമ്മദ് കബീർ, പഞ്ചായത്ത് വാർഡ് അംഗങ്ങളായ ടി രാജു, ജൗഹർ പൂമംഗലം, മൊയ്തി നെരോത്ത്, സി കെ സലീം, ചന്ദ്രൻ, മജീദ്, സഹായി വാദിസലാം സെക്രട്ടറി നാസർ ചെറുവാടി, മുഹമ്മദലി കിനാലൂർ, പി യൂസുഫ് ഹാജി, സലാം മാസ്റ്റർ ബുസ്താനി, സാബിത്ത് അബ്ദുല്ല സഖാഫി തുടങ്ങിയവർ സംസാരിക്കും.

വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന മഹബ്ബ കോൺഫറൻസിൽ ടി കെ മുഹമ്മദ് ദാരിമി അധ്യക്ഷത വഹിക്കും. സി എം മുഹമ്മദ് അബൂബക്കർ സഖാഫി ഉദ്ഘാടനം ചെയ്യും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി ആത്മീയ മജ്ലിസിന് നേതൃത്വം നൽകും. സയ്യിദ് ജസീൽ ശാമിൽ ഇർഫാനി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് മുല്ലക്കോയ തങ്ങൾ കാരക്കാട്, സയ്യിദ് ശിഹാബുദ്ദീൻ ലത്വീഫി കളരാന്തിരി, സി പി ശാഫി സഖാഫി, അബ്ദുല്ലത്വീഫ് സഖാഫി മമ്പുറം, അഡ്വ. ഇ കെ മുസ്തഫ സഖാഫി, മാഹിൻ സഖാഫി പറമ്പിൽ, ഫാറൂഖ് സഖാഫി നരിക്കുനി സംബന്ധിക്കും.

മെയ് 4 ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന മുതഅല്ലിം സമ്മിറ്റ് എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് ശാദിൽ നൂറാനി ചെറുവാടി ഉദ്ഘാടനം ചെയ്യും. വാരാമ്പറ്റ മുഹ്‌യിദ്ദീൻ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. അലി ബാഖവി ആറ്റുപുറം, ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി വിഷയാവതരണം നടത്തും. അബ്ദുറഷീദ് സഖാഫി കുറ്റ്യാടി, എസ് എസ് എഫ്  സംസ്ഥാന സെക്രട്ടറി ജാബിർ നെരോത്ത്, റാഫി അഹ്സനി കാന്തപുരം, ജമാലുദ്ദീൻ സഖാഫി നിലമ്പൂർ, ഇ കെ അബ്ദുറഹ്മാൻ സഖാഫി, മുഹമ്മദ് റഖീബ് അഹ്സനി ഡി ആർ, എൻ കെ ഇസ്സുദീൻ സഖാഫി സംസാരിക്കും.

വൈകിട്ട് 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവഹിക്കും. ഇന്ത്യൻ ഗ്രാന്റ് മുഫ്തി  കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. സമസ്ത പ്രസിഡണ്ട്  ഇ സുലൈമാൻ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ഇൽയാസ് ഹൈദ്രൂസി എരുമാട്, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി,  അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുല്ല അഹ്സനി ചെങ്ങാനി, പി അബ്ദുൽ ഖാദർ മദനി കൽത്തറ, മുഹമ്മദ് ബാദുഷ സഖാഫി ആലപ്പുഴ, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, സി പി ഉബൈദുല്ല സഖാഫി, യൂസുഫ് സഖാഫി കരുവമ്പൊയിൽ, ഡോ. പി അബൂബക്കർ, ചാലിയം അബ്ദുൽ കരീം ഹാജി, ഹാഫിള് മുഹമ്മദ് അബൂബക്കർ സഖാഫി പന്നൂർ, ഫസൽ സഖാഫി നരിക്കുനി, കെ ബീരാൻ കോയ മാസ്റ്റർ തുടങ്ങിയവർ സംസാരിക്കും.
Previous Post Next Post
3/TECH/col-right