താമരശ്ശേരി:താമരശ്ശേരി, കട്ടിപ്പാറ, കിഴക്കോത്ത്, മടവൂർ എന്നീ ഗ്രാപഞ്ചായത്തുകളിലെയും, കൊടുവള്ളി മുൻസിപ്പാലിറ്റിയിലെയും അംഗൻവാടി ഹെൽപ്പർമാർക്ക് ജീവിതശൈലീ രോഗങ്ങൾ, മഞ്ഞപ്പിത്തം എന്നിവയെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി.
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരി ബോധവത്കരണ ക്ലാസ്സെടുത്തു. ഐ.സി.ഡി.എസ് - സി.ഡി.പി.ഓ. പുഷ്പ ടി. കെ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ വിജില കെ, ശ്രുതി ഇ.കെ, ലത കെ. എന്നിവർ സംസാരിച്ചു. പരിപാടിയിൽ സ്കൂൾ കൗൺസിലർമാരും പങ്കെടുത്തു.
Tags:
KODUVALLY