Trending

ഫ്രീഡം റൈഡ് സൈക്ലിങ് ടീമിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് സ്വീകരണം നൽകി.

കൊടുവള്ളി:ജീവിതമാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്ഥിപിടിച്ച് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ രാസലഹരിക്കെതിര പൂനൂരിൽ നിന്നും ആരംഭിച്ച് തിരുവനന്തപുരം വരെ റോഡ് മാർഗ്ഗം സൈക്കിളിൽ ചവുട്ടി വിത്യസ്ത രീതിയിൽ ബോധവൽക്കരണ പ്രോഗ്രാം സംഘടിപ്പിച്ച ഫ്രീഡം റൈഡ് സൈക്ലിങ് ടീമിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് സ്വീകരണം നൽകി.

കെ വി വി എസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം എം. അബ്ദുൽ ഖാദർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പിടിഎ ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു.
ലോറി ഉടമ മനാഫ് മുഖ്യാഥിതിയായി.

യൂണിറ്റ് ട്രഷറർ എം.വി വാസു, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി സമീർ ആപ്പിൾ, ഒ ടി സുലൈമാൻ, റസാഖ് മറിയാസ് തുടങ്ങിയവർ സംസാരിച്ചു.
ഗോകുലം ആട്‌സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥിനികൾ മോപ്‌ ഡാൻസ് അവതരിപ്പിച്ചു.
Previous Post Next Post
3/TECH/col-right