എളേറ്റിൽ: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിലുള്ള കിഴക്കോത്ത് പഞ്ചായത്തിലെ മുപ്പതോളം മദ്രസ്സകളിൽ പ്രവേശനോത്സവം നടന്നു.മദ്രസ്സയിലേക്ക് പുതുതായി കടന്ന് വന്ന വിദ്യാർത്ഥികളെ ദഫ്മുട്ടിൻ്റെ അകമ്പടിയോടെയാണ് പല മദ്രസകളിലും സ്വീകരിച്ചത്. അതാത് മദ്രസ്സകളിലെ പി.ടി.എ കമ്മിറ്റികളാണ് പ്രവേശനോൽസവം സംഘടിപ്പിച്ചത്.
മിഠായി, പായസം തുടങ്ങിയവ വിതരണം ചെയ്തു.
കത്തറമ്മൽ തണ്ണിക്കുണ്ട് ഹിദായ മദ്രസ്സയിൽ നടന്ന പ്രവേശനോത്സവം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അംഗം കെ.കെ.എ.ജബ്ബാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം ജബ്ബാർ ഫൈസി അധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി.കെ.ഷാനവാസ്, പി.ടി.എ പ്രസിഡണ്ട് സലാം പാറക്കണ്ടി, പി.ടി.അബ്ദു മാസ്റ്റർ.കെ.ഉമ്മർ മുസ്ലിയാർ, ടി.ഉസ്മാൻകോയ, കെ.അസീസ് മുസ്ലിലിയാർ, കെ.ഖാദർ മുസ്ലിയാർ, അനസ് അഷ്ഹരി എന്നിവർ സംസാരിച്ചു.
Tags:
ELETTIL NEWS